വി.ഡി. സതീശൻ, ജി. സുധാകരൻ

 
Kerala

"പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കും, സതീശൻ മികച്ച മുഖ്യമന്ത്രി, കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണം": ജി. സുധാകരൻ

'സതീശന്റെ ഗുണം പറഞ്ഞവാക്കിൽ ഉറച്ചുനിൽക്കുമെന്നതാണ്. വെടല പരുവത്തിൽ കിടക്കില്ല'

Manju Soman

ആലപ്പുഴ: വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രിയെന്ന് ജി. സുധാകരൻ എംഎൽഎ. കൂടെയുള്ള മന്ത്രിമാരെ എല്ലാവരേയും സൂക്ഷിക്കണമെന്നും സുധാകരൻ. എന്നാൽ എല്ലാ മന്ത്രിമാരേയും ചേർത്തല്ല ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സതീശന്റെ ഗുണം പറഞ്ഞവാക്കിൽ ഉറച്ചുനിൽക്കുമെന്നതാണ്. വെടല പരുവത്തിൽ കിടക്കില്ല. അഭിപ്രായങ്ങൾ ഏതു പരിതസ്ഥിതിയിലും തുറന്നുപറയും. അതു ശരിയല്ലെന്നു തോന്നിയാൽ തിരുത്തുകയും ചെയ്യും. യാതൊരു അപാകതയും ഇതേവരെ വന്നിട്ടില്ല. കൂടെയുള്ള മന്ത്രിമാരെ എല്ലാവരെയും സൂക്ഷിക്കണം. എല്ലാവരെയും എന്നു ഞാൻ പറഞ്ഞത് എല്ലാവരെയും ചേർത്തല്ലെങ്കിലും അവരുടെ പബ്ലിക് ഇമേജിനെപ്പറ്റി അറിയാവുന്നതുകൊണ്ടാണ്. അവർ കുഴപ്പമൊന്നും കാണിച്ചിട്ടില്ല. എങ്കിലും, വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.'- സുധാകരൻ കൂട്ടിച്ചേർത്തു.

ആരോഗ്യമുള്ള മുഖ്യമന്ത്രിയാണ്. ഭരണം നന്നായി മുന്നോട്ടുപോകുമെന്നാണു പ്രതീക്ഷിക്കുന്നത്. അദ്ദേഹവുമായി നേരത്തേ സൗഹൃദമുണ്ട്. മണ്ഡലത്തിന് എന്തു സഹായവും ചെയ്യുമെന്നാണു പ്രതീക്ഷ. മന്ത്രിയല്ലാത്ത ഒരുകാലത്തും ഞാൻ സെക്രട്ടേറിയറ്റിൽ പോയിട്ടില്ല. 20 കൊല്ലത്തിനിടെ മന്ത്രിയല്ലാതിരിക്കുമ്പോൾ ഇതാദ്യമായാണ് സെക്രട്ടേറിയറ്റിൽ പോകുന്നത്. സതീശനെ കാണുന്നതിൽ സന്തോഷമേയുള്ളൂവെന്നും സുധാകരൻ.

സുശാന്തിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ കേസെടുത്ത് സിബിഐ; പ്രതിപട്ടികയിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ മകൻ ആദിത്യ താക്കറെയും

തമിഴ്നാട് മന്ത്രിയുടെ നാട്ടിൽ‌ സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ബസ് സർവീസ്; ആഘോഷമാക്കി ഗ്രാമവാസികൾ

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പനങ്ങൾ മോഷ്ഠിച്ചു, ഒടുവിൽ സിസിടിവിയിൽ കുടുങ്ങി; പൊലീസ് ഉദ‍്യോഗസ്ഥന് സസ്പെൻഷൻ

ഹിന്ദിയിൽ വിധി പകർപ്പുകൾ ലഭ്യമാക്കാൻ സുപ്രീം കോടതി; ‘ജൻ സൂചന സേവ’യ്ക്ക് തുടക്കം

"ഇന്ത്യ മുന്നണിയിലെ കക്ഷികൾ തമ്മിൽ പ്രശ്നം ആയിക്കോട്ടെ"; പിണറായിയെ ലക്ഷ്യമിട്ടത് ബിജെപി കുതന്ത്രമെന്ന് ടി.കെ. ഗോവിന്ദൻ