"സി.എസ്. സുജാത | ജി. സുധാകരൻ

 
Kerala

"സുജാത നായന്മാരുടെ വീട്ടിലേ പോവൂ, നായരെന്ന് അറിയിക്കാൻ മുല്ലപ്പൂ ചൂടിയാണ് വോട്ടു തേടുന്നത്"; ജി. സുധാകരൻ

അമ്പലപ്പുഴയിൽ നടന്ന യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു സുധാകരന്‍റെ വിവാദ പരാമർശം

Namitha Mohanan

അമ്പലപ്പുഴ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാതക്കെതിരേ അധിക്ഷേപ പരാമർശവുമായി യുഡിഎഫ് സ്ഥാനാർഥി ജി. സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു സുധാകരന്‍റെ വിവാദ പരാമർശം.

"സി.എസ്. സുജാത നായന്മാരുടെ വീട്ടിൽ മാത്രമേ പോവൂ എന്നും താൻ നായരാണെന്നറിയിക്കാൻ മുല്ലപ്പൂവോ, തുളസിപ്പൂവോ ചൂടി മാത്രമേ വോട്ട് ചോദിക്കാനിറങ്ങൂ. അമ്പലപ്പുഴയിൽ നിന്ന് നായൻമാരുടെ വോട്ടൊന്നും കിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥി നായരെയും ധീവരനെയും തമ്മിൽ തെറ്റിക്കാൻ ശ്രമിക്കുയാണ്." എന്നുമായിരുന്നു സുധാകരന്‍റെ പരാമർശം.

അതേസമയം, സുധാകരന്‍റെ പരാമർശത്തിൽ ആലോചിച്ച് നടപടിയെടുക്കുമെന്ന് സി.എസ്. സുജാത പറയുന്നു. അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം വിജയിക്കുമെന്ന ഭയം കൊണ്ടാണ് സുധാകരൻ ഇത്തരത്തിൽ മോശമായ പരാമർശങ്ങൾ നടത്തുന്നതെന്നും സുജാത പ്രതികരിച്ചു.

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

"നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചു"; മോഹൻലാൽ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു