ജി. സുകുമാരൻ നായർ

 
Kerala

മുഖ്യമന്ത്രി എന്നെ കാണുമെന്ന് പറയുന്നത് ഫോട്ടോയിലൂടെയായിരിക്കും, ഇനി എനിക്കാരെയും കാണണ്ട; സതീശനെതിരേ സുകുമാരൻ നായർ

കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന് സുകുമാരൻ നായർ ആവർത്തിച്ചു

Namitha Mohanan

പെരുന്ന: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും അദ്ദേഹത്തോട് സംസാരിച്ചിരുന്നെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞതിനു പിന്നാലെയാണ് വീണ്ടും പ്രതികരണവുമായി സുകുമാരൻ നായർ രംഗത്തെത്തിയത്.

മുഖ്യമന്ത്രി തന്നെ ഇനി കാണുമെന്ന് പറയുന്നത് ഇനി ഫോട്ടയിൽ മാത്രമായിരിക്കും. ബജറ്റ് തിരക്കിനാലാണ് കാണാൻ കഴിയാതിരുന്നതെങ്കിൽ അത് തന്നെ പറയണമായിരുന്നു. അല്ലാതെ ന്യായീകരണം പറ‍യുന്നതിൽ കാര്യമില്ല. താൻ കണ്ട് പറയണമെന്ന് ഉദ്ദേശിച്ച കാര്യം കഴിഞ്ഞെന്നും ഇനി ആരെയും കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ എൻഎസ്എസ് നേതൃത്വം അനുമതി തേടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽബന്ധപ്പെട്ടിരുന്നു. കാണാമെന്നും പറഞ്ഞിരുന്നു. എന്നാൽ, കാണാനുള്ള തീയതിയോ ഒന്നും തന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍; വിലകുറഞ്ഞ് ബ്രിട്ടീഷ് കാറുകളും വിസ്‌കിയും

കുഴിമന്തി കഴിച്ച 50 പേർക്ക് ഭക്ഷ്യവിഷബാധ; അൽ റീം റസ്റ്ററന്‍റ് അടച്ചു

അയോധ്യയിലെ സിഇഒ ആകാൻ അപേക്ഷിച്ചത് 1,000 പേർ; ഭക്തനായിരിക്കണം, മറ്റ് ‍യോഗ്യതകൾ അറിയാം

അതിവേഗ റെയിൽപാത; ഇ. ശ്രീധരന്‍റെ റിപ്പോർട്ട് അപൂർണം, ഈ രൂപത്തിൽ പദ്ധതി നടുപ്പാക്കരുതെന്നാണ് നിർദേശമെന്ന് മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെതിരേ സമരം; ഡൽഹിക്ക് പോവാൻ ട്രെയിൻ വാടകയ്ക്കെടുത്ത് സിപിഐ, അഡ്വാൻസ് തുക 9 ലക്ഷം!