കെ.ബി. ഗണേഷ് കുമാർ

 
Kerala

ഗണേഷ് കുമാറിന് 17 വയസിൽ ഡ്രൈവിങ് ലൈസൻസ്; നിയമോപദേശം തേടി എംവിഡി

1984 ഫെബ്രുവരി 13നാണ് ഗണേഷ് കുമാറിന് ലൈസൻസ് ലഭിച്ചത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജ‍യത്തിനു പിന്നാലെ നിയമത്തിന്‍റെ നൂലാമാലകളിൽ കുരുങ്ങി മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പ്രായപൂർത്തിയാകും മുൻപേ ഗണേഷ് കുമാറിന് ഡ്രൈവിങ് ലൈസൻസ് ലഭിച്ചിരുന്നു എന്ന കണ്ടെത്തലിൽ നിയമോപദേശം തേടിയിരിക്കുകയാണിപ്പോൾ മോട്ടോർ വാഹന വകുപ്പ്. ഗണേഷ് കുമാറിന്‍റെ ലൈസൻസിൽ പേരിനൊപ്പം എംഎൽഎ എന്നു ചേർത്തിരുന്നത് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ പ്രശ്നം ഉയർന്നു വന്നിരിക്കുന്നത്.

സാരഥി സോഫ്റ്റ് വെയർ നിലവിൽ വരുന്നതിനു മുൻപാണ് ഗണേഷ് കുമാറിന് ലൈസൻസ് ലഭിച്ചത്. 1966 മേയ് 25 ആണ് ഗണേഷ് കുമാറിന്‍റെ ജനനതീയതി. 1984 ഫെബ്രുവരി 13നാണ് ഗണേഷ് കുമാറിന് ലൈസൻസ് ലഭിച്ചത്. കണക്ക് പ്രകാരം അന്നദ്ദേഹത്തിന് 17 വയസും എട്ട് മാസവും മാത്രമാണ് പ്രായം.

2028 ജൂലൈ 10 വരെയാണ് ഗണേഷ് കുമാറിന്‍റെ ലൈസൻസിന്‍റെ കാലാവധി. അതിനു ശേഷം സാരഥി സോഫ്റ്റ് വെയർ വന്നിട്ടും പോലും ഈ പ്രശ്നം ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്ന‌ില്ല. വർഷങ്ങൾക്കു മുൻപു നടന്ന സംഭവമായതിനാലാണ് വിഷയത്തിൽ നിയമോപദേശം തേടിയിരിക്കുന്നതെന്ന് ഗതാഗത കമ്മിഷണർ സി. നാഗരാജു വ്യക്തമാക്കി.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്