മുൻഭാര്യക്കൊപ്പം വീണ്ടും ഗണേഷ് കുമാർ; ആഘോഷമായി മകന്‍റെ വിവാഹം

 
Kerala

മുൻഭാര്യക്കൊപ്പം വീണ്ടും ഗണേഷ് കുമാർ; ആഘോഷമായി മകന്‍റെ വിവാഹം|Video

വിവാഹവിരുന്നിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കളും നിരവധി താരങ്ങളും പങ്കെടുത്തു.

Entertainment Desk

സമൂഹമാധ്യമങ്ങളിൽ വൈറലായി മുൻ മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാറിന്‍റെ മകൻ ആദിത്യ കൃഷ്ണൻ തമ്പിയുടെ വിവാഹം. തമിഴ്നാട് സ്വദേശിനിയായ മനീഷയാണ് ആദിത്യയുടെ വധു. കോയമ്പത്തൂരിൽ മുൻ ഭാര്യ യാമിനി തങ്കച്ചിക്കൊപ്പം നിന്നാണ് ഗണേഷ് കുമാർ വിവാഹം നടത്തിയത്. വിവാഹമോചനത്തിനു ശേഷം ഇതാദ്യമായാണ് പൊതു വേദിയിൽ ഇരുവരും ഒന്നിക്കുന്നത്.

കോയമ്പത്തൂരിൽ വച്ചു നടന്ന വിവാഹത്തിനു ശേഷം തിരുവനന്തപുരത്ത് നടത്തിയ വിവാഹവിരുന്നിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കളും നിരവധി താരങ്ങളും പങ്കെടുത്തു.

1994ലാണ് ഗണേഷ് കുമാറും യാമിനി തങ്കച്ചിയും വിവാഹിതരായത്. ഇരുവർക്കും രണ്ട് ആൾമക്കളുണ്ട്. വിവാഹമോചനത്തിനു ശേഷം ഗണേഷ് കുമാർ 2014ൽ ബിന്ദു മേനോനെ വിവാഹം കഴിച്ചു. മകന്‍റെ വിവാഹചടങ്ങിൽ പിണക്കങ്ങളെല്ലാം മറന്ന് യാമിനിയും ഗണേഷും ഒന്നിച്ചത് സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, , സംവിധായകരായ ജീത്തു ജോസഫ്, ഷാജി കൈലാസ്, നടി ആനി, കൃഷ്ണപ്രഭ, മണിയൻ പിള്ള രാജു, ഗോകുൽ സുരേഷ്, നിർമാതാവ് ആന്‍റണി പെരുമ്പാവൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി അറസ്റ്റിൽ, പിൻവലിക്കില്ലെന്ന് കോൺഗ്രസ്

വിദേശകാര്യ മന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

"പിണറായി മാറിയാൽ എല്ലാവരുംകൂടി റിയാസിനെ ചവിട്ടിപ്പിഴിയും, അതാണ് ദുബായിൽ ബിസിനസ് തുടങ്ങാൻ പ്ലാനിട്ടത്"; കെ. മുരളീധരൻ

അട്ടപ്പാടി വനത്തിൽ വൻ കഞ്ചാവ് തോട്ടം; കണ്ടെത്തിയത് പൂർണ വളർച്ച എത്തിയ 1566 ചെടികൾ