അൽക്ക അന്ന ബിനു 
Kerala

കൊച്ചിയിൽ യുവാവിന്‍റെ വെട്ടേറ്റ് ചികിത്സയിലിരുന്ന നഴ്സിങ് വിദ്യാർഥി മരിച്ചു

പ്രണയാഭ്യർഥന നിരസിച്ചതിന് സെപ്ടംബർ അഞ്ചിനായിരുന്നു ആക്രമണം

MV Desk

കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ യുവാവ് വീട്ടിൽ കയറി വെട്ടിയ പെൺകുട്ടി മരിച്ചു. കുറുപ്പംപടി രായമങ്കലത്ത് പാണിയാടൻ ബിനു ജേക്കബിന്‍റേയും മഞ്ചുവിന്‍റേും മകൾ അൽക്ക അന്ന ബിനുവാണ് (20) മരിച്ചത്. പെൺകുട്ടിയെ വെട്ടിയ ഇരിങ്ങോൾ മുക്കളംഞ്ചേരി ബേസിൽ (21) ആക്രമണത്തിനു പിന്നാലെ വീട്ടിൽ തൂങ്ങി മരിച്ചിരുന്നു.

പ്രണയാഭ്യർഥന നിരസിച്ചതിന് സെപ്ടംബർ അഞ്ചിനായിരുന്നു ആക്രമണം. യുവാവിന്‍റെ ആക്രമണത്തിൽ പെൺകുട്ടിയുടെ മുത്തച്ഛൻ ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവർക്കും പരുക്കേറ്റിരുന്നു.