Global Ayurveda Festival (GAF-2023) 
Kerala

കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ ജിഎഎഫ്

ഈ വിഷയത്തില്‍ ദേശീയ, അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാര്‍ 4ന് നടക്കും.

MV Desk

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികള്‍ക്കുള്ള സുസ്ഥിര ആയുര്‍വേദ പരിഹാരങ്ങളുടെ പ്രയോഗത്തെക്കുറിച്ച് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജിഎഎഫ്-2023) ചര്‍ച്ച ചെയ്യും. മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും ആരോഗ്യവും നിലനില്‍പ്പും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന പരമ്പരാഗത അറിവുകളുടെ പങ്കുവയ്ക്കലിനും ജിഎഎഫ് വേദിയാകും. ഡിസംബര്‍ 1 മുതല്‍ 5 വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ജിഎഎഫ് നടക്കുന്നത്.

വൃക്ഷായുര്‍വേദ, മൃഗായുര്‍വേദ എന്നീ രീതികള്‍ക്ക് സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിലുള്ള പ്രാധാന്യം ജിഎഎഫില്‍ ചര്‍ച്ചയാകും. ഈ വിഷയത്തില്‍ ദേശീയ, അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാര്‍ 4ന് നടക്കും. ആയുര്‍വേദത്തിന്‍റേയും വെറ്ററിനറിയുടേയും സംയോജിത ഇടപെടലിലൂടെ കാര്‍ഷിക, ആരോഗ്യ മേഖലകള്‍ക്ക് ഉത്തേജനമാകുന്ന തീരുമാനങ്ങള്‍ ജിഎഎഫ് കൈക്കൊള്ളും. ആയുര്‍വേദ വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് സസ്യങ്ങളിലും മൃഗങ്ങളിലും ആയുര്‍വേദ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കാനും ആരോഗ്യ പരിരക്ഷയ്ക്കുള്ള നിര്‍ദേശങ്ങളും സമ്മേളനം ആരായും.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ