പി.എസ്. പ്രശാന്ത്

 
Kerala

അയ്യപ്പ സംഗമത്തിന് ചെലവായത് 3 കോടി, കണക്കുകൾ ആർക്കും പരിശോധിക്കാമെന്ന് പി.എസ്. പ്രശാന്ത്

തുക പൂർണമായി സ്പോൺസർഷിപ്പായി ലഭിച്ചതാണെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു

Aswin AM

കോഴിക്കോട്: ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പിനായി ഇതുവരെ ചെലവഴിച്ചത് മൂന്ന് കോടി രൂപ മാത്രമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. തുക പൂർണമായി സ്പോൺസർഷിപ്പായി ലഭിച്ചതാണെന്നും കണക്കുകൾ ആർക്കും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പിനായി ഒരു രൂപ പോലും ദേവസ്വം ബോർഡിൽ നിന്നും ചെലവാക്കിയിട്ടില്ലെന്നാണ് പി.എസ്. പ്രശാന്ത് പറയുന്നത്. സമൂഹമാധ‍്യമങ്ങളിലൂടെയായിരുന്നു അദ്ദേഹം ഇക്കാര‍്യം വ‍്യക്തമാക്കിയത്.

അതേസമയം, അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാത്തവരിൽ നിന്നും പണം തട്ടിയെടുത്തെന്നും അയ്യപ്പന്‍റെ പേരിലുള്ള മറ്റൊരു തട്ടിപ്പാണ് അയ്യപ്പ സംഗമമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആരോപണം.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും

സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി 20 വർഷമായി ഉയർത്തി