സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; വിലയിൽ നേരിയ കുറവ്

 

file image

Kerala

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; വിലയിൽ നേരിയ കുറവ്

പവന് 480 രൂപ കുറഞ്ഞ് 1,07,720 രൂപയായി

Jisha P.O.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 480 രൂപ കുറഞ്ഞ് 1,07,720 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയിലെത്തി. ബുധനാഴ്ച 1,08,200 രൂപയായിരുന്നു സ്വർണവില. ബുധനാഴ്ച രണ്ട് തവണയായി 3400 രൂപ വർധിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച വില കുറഞ്ഞിരിക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ് വന്നതാണ് വിലയിൽ വ്യത്യാസം വരാൻ കാരണം. യുദ്ധം മുറുകിയതോടെ സ്വർണവില മാർച്ച് 24ന് ലക്ഷത്തിന് താഴേക്ക് പോയിരുന്നു.

ആഗോളവിപണിയിൽ സ്വർണവില നേരിയ ഇടിവിലാണ് വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 33 ഡോളർ കുറഞ്ഞ് 4519 എന്ന നിലയിലാണ് ഉള്ളത്. വെള്ളി ട്രോയ് ഔൺസിന് 71.88 ഡോളർ എന്ന നിലയിലാണ്.

ബിഹാർ ക്ഷേത്രത്തിൽ തിക്കും തിരക്കും; 7 പേർ മരിച്ചു

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്