സ്വർണവില വീണ്ടും താഴോട്ട്

 
Kerala

സ്വർണവില വീണ്ടും താഴോട്ട്; പവന് ആയിരം രൂപയോളം കുറഞ്ഞു

പവന് 1120 രൂപ കുറഞ്ഞ് 1,13,600 രൂപയായി

Jisha P.O.

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ചൊവ്വാഴ്ചയും താഴേക്ക്. പവന് 1120 രൂപ കുറഞ്ഞ് 1,13,600 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 140 രൂപയിലെത്തി. ഇന്നലെ 1,14, 720 രൂപയായിരുന്നു പവൻ വില.

തുടർച്ചയായ രണ്ടാംദിവസമാണ് സ്വർണത്തിന് വില കുറയുന്നത്. ആഗോള വിപണിയിലെ ലാഭമെടുപ്പാണ് വില ഇടിവിന് കാരണം.

ഫെബ്രുവരി 1ന് സ്വർണത്തിന് 1,17,760 രൂപയായിരുന്നു വില. ഈമാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. പിന്നീട് 1,07,920 ലേക്ക് താഴ്ന്നതിന് ശേഷമാണ് വീണ്ടും വില ഉയർന്നത്. വെള്ളി വില 2.65 ശതമാനം ഇടിഞ്ഞ് 75.35 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം നായ ഭക്ഷിച്ചു, നാല് പേർ‌ പിടിയിൽ

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന; കോളെജ് അധ്യാപകനടക്കം നാല് പേർ അറസ്റ്റിൽ

കോട്ടയത്ത് യുവാവിന്‍റെ മരണത്തിൽ സിപിഎം പഞ്ചായത്ത് അംഗമടക്കം ആറ് പേർ അറസ്റ്റിൽ

മമത ബാനർജിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി കനിമൊഴി