ശ്രീ പത്മനാഭ ക്ഷേത്രത്തിൽ സ്വർണക്കട്ടികളും നാണയങ്ങളും കാണാതായ സംഭവം: ഡിജിപി റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറും

 

file

Kerala

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വർണക്കട്ടികൾ കാണാതായ സംഭവം: ഡിജിപി റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറും

ക്ഷേത്രത്തിലുണ്ടായ സുരക്ഷാ വീഴ്ചയിൽ ഭരണസമിതി വെള്ളിയാഴ്ച യോഗം ചേരും

Aswin AM

തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണക്കട്ടികളും നാണയങ്ങളും കാണാതായ സംഭവത്തിൽ ഡിജിപി നൽകിയ റിപ്പോർട്ട് ആഭ‍്യന്തര സെക്രട്ടറി ആഭ‍്യന്തര മന്ത്രിക്ക് കൈമാറും.

ക്ഷേത്രത്തിലുണ്ടായ സുരക്ഷാ വീഴ്ചയിൽ ഭരണസമിതി വെള്ളിയാഴ്ച യോഗം ചേരും. പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്. എഡിജിപി എസ്. ശ്രീജിത്ത് ആഭ‍്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് 2026 മേയ് 15ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ അമൂല‍്യ വസ്തുക്കൾ കാണാതായെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെകക്രട്ടറിക്ക് അയച്ച കത്തിൽ വൈര നമ എന്ന ആഭരണം ആറു മാസത്തോളമായി കാണ്മാനില്ലെന്ന് സൂചിപ്പിച്ചിരുന്നു.

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്‍റെ നിർണായക യോഗം ബുധനാഴ്ച; പുതിയ ജനറൽ സെക്രട്ടറി, സിഇഒ നിയമനം ചർച്ച ചെയ്യും

"സമയം പാഴാക്കരുത്"; സിജെപി പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ അടിയന്തര ഹർജി പരിഗണിക്കാതെ സുപ്രീം കോടതി

കനത്ത മഴ; ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു, മരണം 23 ആയി

പാർലമെന്‍റിൽ കറുപ്പ് വേഷത്തിൽ എത്തി പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ

നിതിൻ രാജിന്‍റെ മരണം; പ്രതിയെ സംരക്ഷിക്കാൻ ഉന്നതർ ഇടപെട്ടു, എന്തിനാണ് ഇങ്ങനെയൊരു പൊലീസെന്ന് ഹൈക്കോടതി