ആർ. ഗോപീകൃഷ്ണൻ 
Kerala

ആർ. ഗോപീകൃഷ്ണൻ അവാർഡ് ദാനം ശനിയാഴ്ച

സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും; പി.വി. ജിജോയ്ക്കു പുരസ്കാരം

Local Desk

മെട്രൊ വാർത്ത മുൻ ചീഫ് എഡിറ്റർ ആർ. ഗോപീകൃഷ്ണന്‍റെ സ്മരണാർഥമുള്ള നാലാമത് ജനറൽ റിപ്പോർട്ടിങ് അവാർഡ് 28ന് ശനിയാഴ്ച ഉച്ചയ്ക്കു രണ്ടിനു കോട്ടയം പ്രസ് ക്ലബിൽ വിതരണം ചെയ്യും. ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി.വി. ജിജോയാണ് ജേതാവ്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

കോട്ടയം: മുതിർന്ന മാധ്യമപ്രവർത്തകനും മെട്രൊ വാർത്ത ചീഫ് എഡിറ്ററുമായിരുന്ന അന്തരിച്ച ആർ. ഗോപീകൃഷ്ണന്‍റെ സ്മരണാർഥം ഏർപ്പെടുത്തിയ നാലാമത് അവാർഡിന്‍റെ വിതരണം 28ന് ശനിയാഴ്ച ഉച്ചയ്ക്കു രണ്ടിനു കോട്ടയം പ്രസ് ക്ലബിൽ നടത്തും. കോട്ടയം പ്രസ് ക്ലബ്ബും ഗോപീകൃഷ്ണന്‍റെ കുടുംബവും ചേർന്നാണ് ജനറൽ റിപ്പോർട്ടിങ്ങിനുള്ള ഈ പുരസ്കാരം ഏർപ്പെടുത്തിയത്.

ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി.വി. ജിജോയാണ് നാലാമത്തെ അവാർഡ് ജേതാവ്. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡ് വിതരണവും യോഗത്തിന്‍റെ ഉദ്ഘാടനവും നിർവഹിക്കും. മുൻ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. ജലവിഭവ മന്ത്രി മോൻസ് ജോസഫ് അനുസ്മരണപ്രസംഗം നടത്തും.