കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.

 
Kerala

കൊച്ചിൻ വിമാനത്താവളത്തിലെ ബാറിന് ലൈസൻസ് നൽകിയ നടപടി റദ്ദാക്കി സർക്കാർ; വീണ്ടും അപേക്ഷിക്കാം

മുൻ എക്സൈസ് കമ്മിഷണർ സീറാം സാംബശിവ റാവുവാണ് ലൈസൻസിന് അനുമതി നൽകിയിരുന്നത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ബാറിന് ലൈസൻസ് നൽകിയ നടപടി റദ്ദാക്കി സർക്കാർ. മുൻ എക്സൈസ് കമ്മിഷണർ സീറാം സാംബശിവ റാവുവാണ് ലൈസൻസിന് അനുമതി നൽകിയിരുന്നത്. വിമാനത്താവളത്തിന്‍റെ ടെർമിനൽ 3യിൽ രണ്ടാം നിലയിലുള്ള എയർലോഞ്ച് ബാറിൽ നിന്ന് രണ്ടു ലക്ഷം രൂപ ഫീസ് ഈടാക്കിയാണ് ലൈസൻസ് നൽകിയിരുന്നത്.

നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നടപടി പിൻവലിച്ചിരിക്കുന്നത്. ഫീസായി നൽകിയ രണ്ടു ലക്ഷം രൂപ സ്ഥാപനത്തിന് തിരികെ ലഭിക്കും. ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. പുതിയ മദ്യനയം പ്രഖ്യാപിച്ചതിനു ശേഷം ചട്ടങ്ങൾക്ക് വിധേയമായി വീണ്ടും അപേക്ഷ സമർപ്പിക്കാമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

നവംബർ 30 ന് മുന്നോടിയായി സർക്കാർ മദ്യനയം പ്രഖ്യാപിക്കും. ഇതിന് മുൻപായി യാതൊരു തരത്തിലുമുള്ള ഇടലുകളും ഉണ്ടാവരുതെന്ന കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. ജോയിന്‍റ് എക്‌സൈസ് കമ്മീഷണർമാർക്കും, ജില്ലാ എക്‌സൈസ് കമ്മീഷണർമാർക്കും ആണ് നിർദേശം നൽകിയിരിക്കുന്നത്. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.