സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡ് മദ‍്യം ഫെബ്രുവരി 21ന് വിപണിയിലെത്തും

 
Kerala

സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡ് മദ‍്യം ഫെബ്രുവരി 21ന് വിപണിയിലെത്തും

മദ‍്യത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല

Aswin AM

പാലക്കാട്: സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡ് ബ്രാൻഡി ഫെബ്രുവരി 21ന് വിപണിയിലെത്തും. പാലക്കാട് മലബാർ ഡിസ്റ്റലറിയിലാണ് ബ്രാൻഡി ഉത്പാദ്പ്പിക്കുന്നത്. മദ‍്യത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. നേരത്തെ ബ്രാൻഡിക്ക് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം ലഭിക്കുമെന്ന തരത്തിൽ ബെവ്കോ പരസ‍്യം നൽകിയിരുന്നു.

പിന്നീട് ഇത് വിവാദമാകുകയും ഹൈക്കോടതിയിൽ ഹർജി എത്തുകയും ചെയ്തു. ഇതിനു പിന്നാലെ ഇടക്കാല ഉത്തരവിലൂടെ പേരും ലോഗോയും പ്രഖ‍്യാപിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാൽ ഇങ്ങനെയൊരു പരസ‍്യം നൽകിയിട്ടില്ലെന്നായിരുന്നു ബെവ്കോ കോടതിയിൽ പറഞ്ഞത്.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം