മന്ത്രി ആർ. ബിന്ദു 
Kerala

സുംബ ഡാൻസിൽ നിന്നു സർക്കാർ പിന്നോട്ടില്ല: മന്ത്രി ആർ. ബിന്ദു

മതസംഘടനകളുടെ എതിര്‍പ്പ് സര്‍ക്കാരിനെ സ്വാധീനിക്കില്ലെന്നും, എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടുമെന്നും മന്ത്രി

Megha Ramesh Chandran

തിരുവനന്തപുരം: സ്കൂളുകളിലെ സുംബ ഡാൻസിനെ എതിർക്കുന്ന എസ്‌വൈഎസ് നേതാവ് നാസർ ഫൈസി കൂടത്തായിക്കെതിരേ ആഞ്ഞടിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. നൂറ്റാണ്ടുകൾക്ക് മുൻപുളള കാലഹരണപ്പെട്ട കാഴ്ചപ്പാടുകൾ ഇപ്പോഴും ഉന്നയിക്കുന്നത് കഷ്ടമെന്ന് മന്ത്രി.

മതസംഘടനകളുടെ എതിര്‍പ്പ് സര്‍ക്കാരിനെ സ്വാധീനിക്കില്ലെന്നും എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാലഹരണപ്പെട്ട തരത്തിലുള്ള പല കാര്യങ്ങളും കൂടുതല്‍ കരുത്തോടെ തിരിച്ചു കൊണ്ടുവരാന്‍ ഓരോ ശക്തികള്‍ ശ്രമിക്കുകയാണെന്നും ആർ. ബിന്ദു ആരോപിച്ചു.

മനുഷ്യത്വപരമായ പ്രതികരണമാണ് അവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. മനുഷ്യന്‍ എന്ന് പറഞ്ഞാല്‍ പുരുഷന്‍ മാത്രമല്ല, സ്ത്രീയും അതില്‍ ഉള്‍പ്പെടുന്നു. അവരും ഈ ലോകത്തിന്‍റെ അവകാശികളാണെന്നും മന്ത്രി പ്രതികരിച്ചു.