നെടുമ്പാശേരിയിൽ ഹോട്ടലിന് തീപിടിച്ചു
നെടുമ്പാശേരി: എറണാകുളം നെടുമ്പാശേരിയിൽ ഹോട്ടലിന് തീപിടിച്ചു. അത്താണിയിലുള്ള ഗ്രാന്‍ഡ് മലബാർ എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീപിടിച്ചത്.
ഉടൻ തന്നെ ആളുകളെല്ലാം പുറത്തേക്കൊടിയതിനാൽ മറ്റ് അപകടങ്ങളില്ല. ആലുവ, അങ്കമാലി യൂണിറ്റുകളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീയണച്ചു. അപകടകാരണം എന്താണെന്ന് വ്യക്തമല്ല.