ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; വെള്ളിയാഴ്ച ലോക് ഭവനിലേക്ക് കെപിസിസി മാർച്ച്

 
Kerala

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണം; വെള്ളിയാഴ്ച ലോക് ഭവനിലേക്ക് കെപിസിസി മാർച്ച്

വൈകിട്ട് നാലിനാണ് മാർച്ചെന്ന് കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ പ്രസ്താവനയിൽ അറിയിച്ചു

Sarath Nath MS

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്ത് നിന്ന് ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ലോക് ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് മാർച്ചെന്ന് കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ പ്രസ്താവനയിൽ അറിയിച്ചു.

വിഷയത്തിൽ എഐസിസി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ലോക് ഭവനിലേക്കുള്ള മാർച്ച്. മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്‍റ്, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികൾ എന്നിവർ മാർച്ചിൽ പങ്കെടുക്കും. ശനിയാഴ്ച ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിലേക്കും സമാനമായ മാർച്ച് നടത്തും.

ഭരണഘടനാപരമായ സ്ഥാപനത്തിന്‍റെ തലപ്പത്തിരുന്ന് ഭരണകക്ഷിക്ക് അനുകൂലമായ തീരുമാനമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്വീകരിക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആരോപിച്ചു. ജനാധിപത്യത്തെ ദുർബലപ്പെടുത്തിക്കൊണ്ട് ബിജെപിക്ക് അനുകൂലമായ നിരവധി തീരുമാനങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്വീകരിച്ചുവെന്നും കെപിസിസി നേതാവ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സ്വതന്ത്രതയും പക്ഷപാതരഹിതവും ഉറപ്പാക്കാൻ കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചിൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും പങ്കെടുക്കണമെന്നും കെപിസിസി ജനറൽ സെക്രട്ടറി അഭ്യർഥിച്ചു.

ക്യാബിനിൽ നിന്ന് കരിഞ്ഞ മണം വന്നിട്ടും നിർത്താതെ സിഗരറ്റ് വലിച്ച് ഡ്രൈവർ; യുപിയിൽ ബസിന് തീപിടിച്ച സംഭവത്തിൽ യാത്രക്കാരന്‍റെ വെളിപ്പെടുത്തൽ

ഇനി ഫോട്ടോ പരസ്യമാവുമെന്ന് പേടിക്കണ്ട; പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കി എംവിഡി

കേരളം ഉൾപ്പെടെ നാല് ഹൈക്കോടതികളിലെ അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

ചൈനയും അമെരിക്കയും എതിരാളികളല്ല, പങ്കാളികളാകണം: ഷി ജിൻപിങ്

കഞ്ചാവ് വാങ്ങാൻ 60 രൂപ കൊടുത്തില്ല, 28കാരൻ അമ്മയെ കോടാലിക്ക് വെട്ടിക്കൊന്നു