ജിജി തോംസൺ

 
Kerala

"ബിജെപി സ്ഥാനാർഥിയാകാൻ ജ്ഞാനേഷ് കുമാർ നിർബന്ധിച്ചു"; വെളിപ്പെടുത്തലുമായി ജിജി തോംസൺ

ജ്ഞാ‌നേഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചുവെന്നും ജിജി തോംസൺ വെളിപ്പെടുത്തിയിട്ടുണ്ട്

നീതു ചന്ദ്രൻ

തിരുവനന്തപുരം: ബിജെപി സ്ഥാനാർഥിയാകാൻ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറായ ജ്ഞാനേഷ് കുമാർ തന്നെ നിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തി കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ജ്ഞാനേഷ് കുമാറിനെതിരേ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മുതിർന്ന ഐഎഎസ് ഓഫിസർ ഗുരുതരമായ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ജ്ഞാനേഷ് കുമാർ തന്നോട്ട് പത്തനംതിട്ടയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ നിർദേശിച്ചുവെന്നാണ് ആരോപണം.

സർവീസിലുള്ള സമയത്ത് ജ്ഞാനേഷ് കുമാറുമായി നല്ല അടുപ്പത്തിലായിരുന്നുവെന്നും ജിജി തോംസൺ പറയുന്നു. വിരമിച്ചതിനു ശേഷം എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് 2016ലെ ഒരു വിമാനയാത്രയ്ക്കിടെ അദ്ദേഹം ചോദിച്ചു. കുട്ടികളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികൾ ആലോചിക്കുന്നുവെന്ന് താൻ മറുപടി നൽകി. അപ്പോഴാണ് അദ്ദേഹം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി പത്തനംതിട്ടയിൽ നിന്ന് മത്സരിച്ച് എംപിയാകാനും മന്ത്രിയാകാനും നിർദേശിച്ചത്.

അങ്ങനെ വേണം മുന്നോട്ടു പോകാനെന്നും അദ്ദേഹം പറഞ്ഞു. താൻ അപ്പോൾ തന്നെ അക്കാര്യം നിഷേധിച്ചുവെന്നും ജിജി തോംസൺ പറയുന്നു. മാത്രമല്ല ജ്ഞാ‌നേഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചുവെന്നും ജിജി തോംസൺ വെളിപ്പെടുത്തിയിട്ടുണ്ട്. 2016ൽ കേരള ചീഫ് സെക്രട്ടറിയായിരിക്കേയാണ് ജിജി തോംസൺ വിരമിച്ചത്. 2025 ഫെബ്രുവരിയിലാണ് ജ്ഞാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറായി ചുമതലയേറ്റത്.

എസ്ഐആർ: എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഏഷ്യൻ ഗെയിംസിൽ രണ്ടാം വെള്ളിയുമായി കോഴിക്കോട്ടുകാരി

'ഭീകരവാദത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ ഉപയോഗിക്കും'

വൃദ്ധസദനത്തിൽ രോഗങ്ങളോട് മല്ലിട്ട് മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി|Video

6 മാസത്തിനുള്ളിൽ‌ തിലകോ ദുബെയോ ഇന്ത‍്യൻ ടീമിൽ‌ നിന്നും പുറത്താകും, പകരം വൈഭവ്? പ്രവചനവുമായി മുൻ ഇന്ത‍്യൻ താരം