പ്രണയം നിരസിച്ചു; പ്ലസ് വൺ വിദ്യാർഥിയെ തല്ലിച്ചതച്ചു, ക്വട്ടേഷൻ നൽകിയത് പെൺകുട്ടിയുടെ ആൺസുഹൃത്ത്
ai image
ചെങ്ങന്നൂർ: വിദ്യാർഥിനിയുടെ പ്രണയം നിരസിച്ചതിന് സഹപാഠിയായ പ്ലസ് വൺ വിദ്യാർഥിക്ക് മർദനം. ഹരിപ്പാടാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. പെൺകുട്ടിയുടെ മറ്റൊരു ആൺ സുഹൃത്തിന്‍റെ ക്വട്ടേഷനിലാണ് പതിനാറോളം വിദ്യാർഥികൾ ചേർന്നാണ് 16 കാരനെ ആക്രമിച്ചത്.
മർദനമേറ്റ ആൺകുട്ടിയോട് പെൺകുട്ടിക്ക് ക്രഷ് ഉണ്ടായിരുന്നു. ഇത് പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ സുത്തുക്കൾ ഇത് ആൺകുട്ടിയോട് പറഞ്ഞെങ്കിലും അവൻ അത് നിരസിച്ചത് പ്രകോപനമായി. തുടർന്ന് പെൺകുട്ടി മറ്റൊരു സ്കൂളിൽ പഠിക്കുന്ന ആൺസുഹൃത്തിനോട് ഇക്കാര്യം പറയുകയായിരുന്നു. ഈ ആൺ സുഹൃത്താണ് പ്ലസ് വൺ വിദ്യാർഥിയെ മർദിച്ചതെന്ന് മർദനമോറ്റ കുട്ടിയുടെ അമ്മ ആരോപിച്ചു.
പതിനാറോളം പേർവരുന്ന സംഘമാണ് കുട്ടിയെ മർദിച്ചത്. ആരോപണ വിധേയരായ കുട്ടികളെ പൊലീസ് ചോദ്യം ചെയ്തു. ഇവർ കുറ്റം സമ്മതിച്ചതായാണ് വിവരം. ക്വട്ടേഷൻ നൽകിയ 19 കാരനെ പൊലീസ് വിളിപ്പിച്ചതായാണ് വിവരം. കേസിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറിയതായി പൊലീസ് വ്യക്തമാക്കി.