കേരള ഹൈക്കോടതി

 

file photo

Kerala

മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസിന് ബാധ‍്യതയില്ലേ ? ചോദ‍്യവുമായി ഹൈക്കോടതി

സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത‍്യേക അന്വേഷണ സംഘം എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്നും കോടതി ചോദ‍ിച്ചു

Aswin AM

കൊച്ചി: മാസപ്പടി കേസിലെ ഇഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകുന്നതിനേതിരേ പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി.

എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസിന് ബാധ‍്യതയില്ലേയെന്നും സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത‍്യേക അന്വേഷണ സംഘം എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്നും കോടതി ചോദ‍ിച്ചു. എല്ലാ രേഖകളും സീൽ ചെയ്ത് സമർപ്പിക്കാൻ ഇഡിക്ക് (എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ്) നിർദേശവും നൽകി. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് സുപ്രീം കോടതി വിധിയെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

ആരെയെങ്കിലും സംരക്ഷിക്കാൻ വേണ്ടിയാണോ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകന്‍റെ ചോദ‍്യം ഉയർത്തിയിരുന്നു. കൈമാറിയ തെളിവുകളിൽ പ്രാഥമിക അന്വേഷണം ആവശ‍്യമില്ലെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനു പിന്നിൽ ഒത്തുകളിയുണ്ടെന്നും കെ.എം. ഷാജഹാന്‍റെ ഹർജിയിൽ പറഞ്ഞിരുന്നു.

എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ‍്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്റ്റർക്കും കത്ത് നൽകിയെങ്കിലും തുടർ‌നടപടി സ്വീകരിക്കാത്തതിനാലാണ് ഷാജഹാൻ ഹൈക്കോടതിയെ സമീപിച്ചത്. എസ്എഫ്ഐഒയുടെ റിപ്പോർട്ട് അടക്കം വിഷദമായ ഹർജിയാണ് ഷാജഹാൻ ഹൈക്കോടതിയിൽ സമർപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, എംഎൽഎ മുഹമ്മദ് റിയാസ്, വീണ തൈക്കണ്ടിയിൽ എന്നിവർക്കെതിരേ ഇഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ‌ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചത്. ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ‍്യമന്ത്രി വി.ഡി. സതീശനും ചേർന്ന് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം.

വീണാ വിജയൻ 20.5 കോടിയുടെ ഹവാല ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി ഡിജിപിക്ക് കൈമാറിയ കത്തിൽ വ‍്യക്തമാക്കിയിരുന്നു. ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണെന്നും ഇത് തെളിയിക്കുന്ന ബാങ്ക് രേഖകളും ഇഡി ഡിജിപിക്ക് കൈമാറിയിരുന്നു.

എന്നാൽ ഇഡി നീക്കത്തെ ലഘുലേഖയിറക്കി പ്രതിരോധിക്കാനാണ് സിപിഎമ്മിന്‍റെ നീക്കം. എക്സാലോജിക്കിനെതിരായ ആരോപണങ്ങൾ മുതൽ നിലവിലെ അന്വേഷണ നടപടികൾ വരെയുള്ള കാര‍്യങ്ങൾ വ‍്യക്തമാക്കിയുള്ള ലഘുലേഖ വീടുകളിൽ നൽകി പ്രചാരണം നടത്താനാണ് പാർട്ടിയുടെ പദ്ധതി. ദേശാഭിമാനി ലഘുലേഖയുടെ പ്രസക്ത ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിണറായി വിജയൻ മുഖ‍്യമന്ത്രിയായിരിക്കെ സിഎംആർഎല്ലിന് യാതൊരു വിധ വഴിവിട്ട സഹായവും നൽകിയിട്ടില്ലെന്നാണ് സിപിഎം പറയുന്നത്.

ഇടത് സർക്കാർ നീക്കിയ പ്രേംകുമാർ കെഎസ്എഫ്ഡിസി ചെയർമാൻ, സാഹിത‍്യ അക്കാഡമി തലപ്പത്ത് കൽപ്പറ്റ നാരായണൻ, ജി. വേണുഗോപാലിനും സ്ഥാനം

കബഡിയിൽ മൂന്നാമതും സ്വർണം; വന്ദേമാതരം പാടി, ത്രിവർണ പതാക പാറിച്ച് വനിതാ ടീം|Video

നിയമന ക്രമക്കേട് കേസ്; ഇഡി ചോദ്യം ചെയ്യലിന് ഹാജരായി ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്

ഡൽഹിയിലും സാന്നിധ്യം വ്യാപിപ്പിക്കാൻ ജനസുരാജ്; ഞായറാഴ്ച പ്രശാന്ത് കിഷോറിന് സ്വീകരണം

ഡൽഹിയിൽ നടുറോഡിൽ റേസിങ് നടത്തിയ കാറുകൾ അപകടത്തിൽപ്പെട്ടു; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം