സർക്കാരിന് തിരിച്ചടി; മയിൽപീലി സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി

 

കേരള ഹൈക്കോടതി- file photo

Kerala

സർക്കാരിന് തിരിച്ചടി; മയിൽപീലി സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി

ജില്ലാ തലത്തിൽ പരീക്ഷ നടത്താനാണ് കോടതി അനുമതി നൽകിയത്

Namitha Mohanan

കൊച്ചി: മയിൽപീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി. പരീക്ഷ നടത്താനുള്ള തീരുമാനം പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരേ അധ്യാപക പരിഷത്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി.

ജില്ലാ തലത്തിൽ പരീക്ഷ നടത്താനാണ് കോടതി അനുമതി നൽകിയത്. ഫലം പ്രസിദ്ധീകരിക്കരുതെന്നും ഇനിയൊരു ഉത്തരവുണ്ടാവും വരെ സംസ്ഥാനതല പരീക്ഷ നടത്തരുതെന്നും കോടതിയുടെ നിർദേശമുണ്ട്. വരുന്ന ഞായറാഴ്ചയാണ് മയിൽപീല സ്കോളർഷിപ്പ് പരീക്ഷ നടക്കുക.

ബാലഗോകുലത്തിന്‍റെ മാസികയായ മയില്‍പ്പീലിയും ദേശീയ അധ്യാപക പരിഷത്തും സംയുക്തമായാണ് യങ് സ്‌കോളര്‍ എക്‌സാം 2026 നടത്താന്‍ സര്‍ക്കാരിനോട് അനുമതി തേടിയത്. ഒക്റ്റോബര്‍ 12 ന് പൊതു വിദ്യാഭ്യാസ വകുപ്പിലെ ജോയിന്‍റ് ഡയറക്റ്റര്‍ പരീക്ഷയ്ക്ക് അനുമതി നല്‍കിയെങ്കിലും വിദ്യാഭ്യാസ മന്ത്രി അറിഞ്ഞില്ലെന്ന് കാട്ടി നവംബര്‍ 14 ന് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് പരീക്ഷ റദ്ദാക്കുകയായിരുന്നു.

അനുമതി നല്‍കിയത് ഉദ്യോഗസ്ഥ പിഴവാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. പരീക്ഷാ അനുമതി പിന്‍വലിച്ചതില്‍ നോട്ടീസോ കാരണം ബോധിപ്പിക്കലോ ഉണ്ടായിട്ടില്ലെന്ന് എന്‍ടിഎ കോടതിയെ അറിയിച്ചു. പരാതി ഉയര്‍ന്നപ്പോള്‍ അനുമതി പിന്‍വലിക്കുകയായിരുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. ആദ്യം അനുമതി നല്‍കിയതല്ലേയെന്ന് ചോദിച്ച കോടതി, 22 ന് നടത്താനിരുന്ന പരീക്ഷ നടക്കട്ടെയെന്ന് ഉത്തരവിടുകയായിരുന്നു.