പിണറായി വിജയനും മുഹമ്മദ് റിയാസും

 
Kerala

മാസപ്പടി കേസിൽ പിണറായി വിജയനും റിയാസിനും തിരിച്ചടി; എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇഡി കത്തിൽ കേസെടുക്കാൻ വൈകുന്നതിനെതിരേ പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്

Namitha Mohanan

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു.

ഇഡി കത്തിൽ കേസെടുക്കാൻ വൈകുന്നതിനെതിരേ പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകൾ കത്തിൽ കൈമാറിയിട്ടുണ്ടെന്ന് ഇഡി കോടതിയിൽ നിലപാട് അറിയിക്കുകയായിരുന്നു.

എന്നാൽ, ഡയറിക്കുറിപ്പ് വെച്ച് അഴിമതി കേസ് എടുക്കാനാവില്ലെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ ഇത് തള്ളിയ കോടതി ഇരുവർക്കുമെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു.