ദീപ ലേഖ

 
Kerala

സ്ഥലം മാറ്റ ഉത്തരവ് കിട്ടി; ഹെൽത്ത് ഇൻസ്പെക്റ്റർ കുഴഞ്ഞു വീണു മരിച്ചു

പഞ്ചായത്ത് യോഗത്തിനിടെയാണ് സംഭവം

Namitha Mohanan

കണ്ണൂർ: കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്റ്റർ കുഴഞ്ഞു വീണു മരിച്ചു. ചൊക്ലി പഞ്ചായായത്തിലെ ദീപ ലേഖ (51) ആണ് മരിച്ചത്. പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇവർക്ക് സ്ഥലം മാറ്റം നൽകിയിരുന്നു. പിണറായിലേക്കാണ് സ്ഥലം മാറ്റിയത്. നേരത്തെ ചൊക്ലി പഞ്ചായത്തില്‍ നിന്നും ഇവരെ മട്ടന്നൂര്‍ നഗരസഭയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. പിന്നീട് അത് റദ്ദാക്കി ദീപയെ പിണറായി പഞ്ചായത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.

ഞായറാഴ്ചയാണ് ട്രാന്‍സ്ഫര്‍ ഉത്തരവ് കൈപ്പറ്റിയത്. ഇതിനു പിന്നാലെ അവർ വലിയ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. കോഴിക്കോട് വടകര മേപ്പ സ്വദേശിയാണ് ദീപലേഖ.

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ നിർദേശമില്ലെന്ന് കേന്ദ്രം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: നുണപരിശോധനയ്ക്ക് അനുമതി തേടിയ മൂന്ന് പ്രതികളുടെ ഹർജി തള്ളി

ഓഫിസിൽ ഒറ്റപ്പെടൽ; എലിവിഷം കഴിച്ച കലക്റ്ററേറ്റ് ജീവനക്കാരി മരിച്ചു

കാണാതായിട്ട് 11 ദിവസം; ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

വിദ്വേഷ പരാമർശം; ടി.ജി. മോഹൻദാസിന് ജാമ്യം