കെ. മുരളീധരൻ, വീണാ ജോർജ്

 
Kerala

'പോയി പണി നോക്കൂ'; വീണാ ജോർജിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന് കെ. മുരളീധരന്‍റെ മറുപടി

ജനങ്ങൾ വീട്ടിലിരുത്തിയവർക്ക് ആര് മറുപടി നൽകാനാണെന്നും മന്ത്രി ചോദിച്ചു

Aswin AM

തിരുവനന്തപുരം: സിപിഎം നേതാവ് വീണാ ജോർജിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ആരോഗ‍്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ജനങ്ങൾ വീട്ടിലിരുത്തിയവർക്ക് ആര് മറുപടി നൽകാനാണെന്നും പോയി പണി നോക്കൂയെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

സംസ്ഥാനത്തെ ആരോഗ‍്യ വകുപ്പിൽ ഏകോപനമില്ലെന്നും സംസ്ഥാനത്ത് പനി ബാധിച്ച് മരണപ്പെട്ടത് 87 പേരാണെന്നും വിടുവായിത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കണമെന്നുമായിരുന്നു വീണയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതിനെതിരേയാണ് നിലവിൽ മുരളീധരൻ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.