ഇനി തണുക്കാൻ മൂന്നാറിലേക്ക് വണ്ടി കയറണ്ട; അവിടെയും സ്ഥിതി അപകടകരമെന്ന് മുന്നറിയിപ്പ്

 
Kerala

ഇനി തണുക്കാൻ മൂന്നാറിലേക്ക് വണ്ടി കയറണ്ട; അവിടെയും സ്ഥിതി അപകടകരമെന്ന് മുന്നറിയിപ്പ്

ആവശ്യമായ മുന്നറിപ്പ് നൽകാൻ‌ ടൂറിസ്റ്റ് വകുപ്പിനും ഡിറ്റിപിസിക്കും ജില്ലാ കലക്റ്റർ നിർദേശം നൽകിയിട്ടുണ്ട്

Namitha Mohanan

അടിമാലി: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ മൂന്നാറിൽ അതീവ ജാഗ്രതാ നിർദേശം നൽകി ജില്ലാ കലക്‌റ്റർ. മൂന്നാറിലെ സ്ഥിതി അപകടകരമാണെന്നാണ് മുന്നറിയിപ്പ്. യുവി ഇൻഡക്സ് റേറ്റ് 8 ൽ എത്തി. ആവശ്യമായ മുന്നറിപ്പ് നൽകാൻ‌ ടൂറിസ്റ്റ് വകുപ്പിനും ഡിറ്റിപിസിക്കും ജില്ലാ കലക്റ്റർ നിർദേശം നൽകിയിട്ടുണ്ട്.

11 മണിക്കും 3 മണിക്കും ഇടയിൽ ആവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ എന്നും പുറത്തിറങ്ങുമ്പോൾ ശരീരവും തലയും മറയ്ക്കണമെന്നും മുന്നറിയിപ്പുണ്ട്. വിദേശികൾക്ക് പുറമേ അവധിക്കാലമായതിനാൽ സ്വദേശികളും ധാരാളമായി മൂന്നാറിലേക്ക് എത്തുന്ന സമയമാണിത്. കുട്ടികളുമായും മറ്റും ആളുകൾ എത്തുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കിയിൽ വിവിധയിടങ്ങളില‍ാ‍യി ശനിയാഴ്ച 2 പേർക്ക് സൂര്യാതപം ഏറ്റതായി വിവരമുണ്ട്.

സംസ്ഥാനത്തുടനീളം കൊടും ചൂടാണ് അനുഭവപ്പെടുന്നത്. വിവിധ‍യിടങ്ങളിൽ നിരവധി പേർക്കാണ് സൂര്യാഘാതവും മറ്റും ഏൽക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ കൊല്ലത്ത് കൃഷിയിടത്തിൽ‌ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത് സൂര്യാഘാതം മൂലമാണെന്നാണ് വിവരം.

മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി പാലസ്തീൻ അംബാസഡർ

വാടക ഹെലികോപ്റ്റർ കരാർ പുതുക്കുന്നതിൽ ഉടൻ തീരുമാനമെടുക്കും: മന്ത്രി എ.പി. അനിൽകുമാർ

ലഷ്‌കർ ഭീകരർക്ക് നുഴഞ്ഞുകയറാൻ സഹായം; കശ്മീരിൽ മൂന്ന് പേർ അറസ്റ്റിൽ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെ ചവിട്ടിമെതിച്ച് ഇന്ത്യ സെമിയിൽ

മിസ്റ്റർ സിങ് പോസ്റ്റ് വിവാദം; അമെരിക്കയിൽ സിഖ് ഡ്രൈവർക്ക് 17 തവണ കുത്തേറ്റു