ഷിരൂരിലെ മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള തെരച്ചിൽ താത്കാലികമായി നിർത്തി 
Kerala

ഷിരൂരിലെ മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള തെരച്ചിൽ താത്കാലികമായി നിർത്തി

നേവി ഡൈവർമാർക്കു പുറമേ 100 എൻഡിആർഎഫ് സംഘവും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാണ്.

നീതു ചന്ദ്രൻ

ബംഗളൂരു: ഷിരൂരിൽ ദേശീയ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള തെരച്ചിൽ താത്കാലികമായി നിർത്തി. കനത്ത മഴയും മണ്ണിടിച്ചിലും, ഇരുട്ടും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായ സാഹചര്യത്തിലാണ് ദൗത്യം താത്കാലിമായി നിർത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി എം. നാരായണ പറഞ്ഞു. ശനിയാഴ്ച ദൗത്യം തുടരും. അപകടമുണ്ടായി നാലു ദിവസങ്ങൾക്കു ശേഷമാണ് തെരച്ചിൽ ഊർജിതമാക്കിയത്. പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചിൽ സാധ്യതയുണ്ട്.

അർജുന്‍റെ ലോറി നദിയിൽ ഇല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. നേവി ഡൈവർമാർക്കു പുറമേ 100 എൻഡിആർഎഫ് സംഘവും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാണ്.

ജൂലൈ 8നാണ് മരം കൊണ്ടു വരുന്നതിനായി അർജുൻ കർണാടകയിലേക്ക് പോയത്.

ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശൂർ സ്വദേശിനി; അഞ്ജു ബോബി ജോർജിന്‍റെ റെക്കോഡ് ഇനി പഴങ്കഥ

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

പാക്കിസ്ഥാൻ അധോലോക നായകനുമായി രഹസ്യ ബന്ധം: രാജസ്ഥാനിൽ 20 കാരൻ അറസ്റ്റിൽ

6,000 രൂപയുടെ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു; കറുത്ത സ്കോർപിയോ കാറിലെത്തിയയാളെ തേടി പൊലീസ്

വാടക വീട്ടിൽ 26 കാരി തൂങ്ങി മരിച്ച സംഭവം: ഭർത്താവ് അതുൽ പൊലീസ് കസ്റ്റഡിയിൽ