മഴ കനക്കുന്നു; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അരുവിക്കര ഡാമിന്‍റെ ഷട്ടർ ഉയർത്തി

 
representative image
Kerala

തുലാവർഷത്തിനൊപ്പം ന്യൂനമർദവും: തീവ്ര മഴയും ഇടിമിന്നലും തുടരും, ബുധനാഴ്ച അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്

ബുധനാഴ്ച മുതൽ നാലു ദിവസത്തേക്ക് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് പ്രവചനം

Manju Soman

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. തുലാവർഷത്തിനൊപ്പം ന്യൂനമർദവും രൂപപ്പെട്ടതാണ് മഴ കനക്കാൻ കാരണമായത്. ബുധനാഴ്ച മുതൽ നാലു ദിവസത്തേക്ക് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ബുധനാഴ്ച അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശാനും സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടാണ്. വ്യാഴാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെലോ അലർട്ടുമാണ്.

അതിനിടെ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധാനഴ്ച നാലു മണിക്ക് പുറപ്പെടുവിച്ച അറിയിപ്പിലാണ് മുന്നറിയിപ്പുള്ളത്.