ചേരാനെല്ലൂർ അപകടം; അന്വേഷണത്തിൽ വീഴ്ച വരുത്തിയ 4 പൊലീസുകാർക്കെതിരേ നടപടി

 
Kerala

ചേരാനെല്ലൂർ അപകടം; അന്വേഷണത്തിൽ വീഴ്ച വരുത്തിയ 4 പൊലീസുകാർക്കെതിരേ നടപടി

സിഐ ശ്യാംകുമാർ, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുൺ, എഎസ്ഐ മനോജ് എന്നിവർക്കെതിരേയാണ് സസ്പെൻഡ് ചെയ്തത്

Namitha Mohanan

കൊച്ചി: ചേരാനെല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ പൊലീസുകാർക്കെതിരേ നടപടി. എസ്എച്ചഒ ഉൾപ്പെടെ 4 പൊലീസുകാർരെ സസ്പെൻഡ് ചെയ്തു. സിഐ ശ്യാംകുമാർ, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുൺ, എഎസ്ഐ മനോജ് എന്നിവർക്കെതിരേയാണ് സസ്പെൻഡ് ചെയ്തത്.

അപകടം നടന്ന അന്ന് തന്നെ കാർ ഓടിച്ചിരുന്ന ജഡ്ജിയുടെ മകനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനെതിരേ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സസ്പെൻഷൻ.