ചേരാനെല്ലൂർ അപകടം; പ്രതിക്ക് ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു
കൊച്ചി: ചേരാനെല്ലൂർ അപകടക്കേസിൽ പ്രായപൂർത്തിയാവാത്ത പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരായ ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം നൽകിയ ഹർജിയിൽ ജസ്റ്റിസ് സി. ജയചന്ദ്രൻ പബ്ലിക് പ്രോസിക്യൂട്ടറോട് നിർദേശങ്ങൾ തേടാൻ ഉത്തരവിട്ടു.
സ്റ്റേഷൻ ഹൗസ് ഓഫീസർ മുഖേനയാണ് പ്രതിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ജാമ്യം നൽകിയതിനെതിരേ സംസ്ഥാന സർക്കാരും കൊല്ലപ്പെട്ടയാളുടെ കുടുംബവും നൽകിയ അപ്പീലിലാണ് കോടതി നടപടി. കേസ് പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക്മാറ്റി.
അഡീഷണല്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ തട്ടുകടയുടമ ജയബാലകൃഷ്ണന്‍ ഒക്റ്റോബർ 25 നാണ് മരിച്ചത്. കാറോടിച്ചിരുന്ന 17 വയസ്സുകാരനായ പ്രതിക്ക് സംഭവത്തിന് അടുത്ത ദിവസം തന്നെ എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേയാണ് കുടുംബം രംഗത്തെത്തിയത്.