പാലക്കാട് കിണറ്റിൽ വീണ കാട്ടു പന്നികളെ വെടിവെച്ച് കൊന്ന് വനംവകുപ്പ് 
Kerala

പാലക്കാട് കിണറ്റിൽ വീണ കാട്ടു പന്നികളെ വനംവകുപ്പ് വെടിവെച്ച് കൊന്നു

പന്നികളെ ജീവനോടെ പുറത്തെത്തിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു

Namitha Mohanan

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ വീട്ടിലെ കിണറ്റിൽ വീണ കാട്ടു പന്നികളെ വെടിവെച്ച് കൊന്നു. കാക്കത്തോട് സ്വദേശി ബാബുവിന്‍റെ വീട്ടിലെ കിണറ്റിലാണ് 5 കാട്ടുപന്നികൾ വീണത്. പന്നികളെ വടമിട്ടു കുരുക്കിയ ശേഷമാണ് വെടിവെച്ചു കൊന്നത്. ഇന്നലെ രാത്രിയാണ് പന്നികള്‍ കിണറ്റില്‍ വീണത്.

ശബ്ദം കേട്ട് നോക്കിയപ്പോഴാണ് നാട്ടുകാർ കാട്ടുപന്നികളെ കണ്ടത്. ഉടനെ തന്നെ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പന്നികളെ ജീവനോടെ പുറത്തെത്തിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാത്രമല്ല കാട്ടു പന്നികളുടെ ശല്യം രൂക്ഷമാണെന്നും ഇവയെ ജീവനോടെ പുറത്തു വിടാൻ അനുവദിക്കില്ലെന്നും നാട്ടുകാർ അറിയിച്ചതോടെയാണ് പന്നികളെ വെടിവച്ച് കൊല്ലാൻ വനം വകുപ്പ് തീരുമാനിച്ചത്.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്