കേരള ഹൈക്കോടതി

 
file
Kerala

ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്ന ബി. ഗോപാലകൃഷ്ണന്‍റെ പരാമർശം; എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി

തെരഞ്ഞെടുപ്പ് കമ്മിഷനോടാണ് ഹൈക്കോടതി ചോദ‍്യം ഉയർത്തിയത്

Aswin AM

കൊച്ചി: 48 ശതമാനം ഹൈന്ദവ ജനസംഖ‍്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഹിന്ദു എംഎൽഎ ഇല്ലെന്ന് പറഞ്ഞ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമർശത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി ചോദിച്ചു. എന്നാൽ ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകിയത്.

സമൂഹമാധ‍്യമങ്ങളിൽ നിന്നും വിവാദമായ വിഡിയോ നീക്കം ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു. വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായി നീങ്ങുമെന്നും കമ്മിഷൻ ഹൈക്കോടതിക്ക് ഉറപ്പു നൽകി.

മാതൃകാ പെരുമാറ്റച്ചട്ടം എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. 2 മാസത്തിനകം വിഷയത്തിൽ നടപടിയുണ്ടാവണമെന്നാണ് കമ്മിഷന് കോടതി നിർദേശം നൽകിയിരിക്കുന്നത്. കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്‍റ് ഗോകുൽ ഗുരുവായൂർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.

ബ്രസീലിന് നാടകീയ ജയം; ജപ്പാനെ കണ്ണീരണിയിച്ച് മാർട്ടിനെല്ലി

ഇനി ഇന്ധനം വാങ്ങാൻ പരിധിയില്ല; ഉത്തരവ് പിൻവലിച്ച് കേന്ദ്രം

വണ്ടിപ്പെരിയാറിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

രാമക്ഷേത്ര സംഭാവന തട്ടിപ്പ്: പ്രതികൾക്കു വേണ്ടി ഹാജരാവില്ലെന്ന് ബാർ അസോസിയേഷൻ, ചമ്പത് റായി അയോധ്യ വിടാൻ നിർദേശം

കെഎസ്ഇബിക്ക് ആശ്വാസം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി