തന്ത്രി കണ്ഠര് രാജീവര്

 
Kerala

തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; സർക്കാരിന്‍റെ അപ്പീൽ ബുധനാഴ്ച പരിഗണിക്കും

തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരാണ് അപ്പീൽ നൽകിയത്

Namitha Mohanan

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. അന്വേഷണ സംഘത്തിനെ കോടതി രൂക്ഷ‍മായി വിമർശിക്കുകയും ചെയ്തു. സർ‌ക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയത്. തുടർന്ന് അപ്പീൽ ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.

തന്ത്രി കണ്ഠര് രാജീവർക്ക് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ. തന്ത്രിക്കെതിരേ തെളിവുകളില്ലെന്നും കൊല്ലം വിജിലൻസ് കോടതി പരാമർശം നടത്തിയിരുന്നു.

ഇത്തരമൊരു പരാമർശം കീഴ്ക്കോടതി നടത്തരുതായിരുന്നുവെന്നും ഈ പരാമർശം നീക്കണമെന്നുമാണ് അപ്പീലിൽ ആവശ്യപ്പെട്ടത്. ഈ പരാമർശം നീക്കമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. എന്നാൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കാനാവില്ലെന്നും വാക്കാൽ പരാമർശിക്കുകയും ചെയ്തു.

പോവുന്നിടത്തെല്ലാം മൈക്കുമായി വരണ്ട, ബുധനാഴ്ചകളിൽ മുഖ്യമന്ത്രി പ്രതികരിക്കും; മാധ്യമപ്രവർത്തകർക്ക് കർശന നിർദേശം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ

നേര്യമംഗലം പുതിയ പാലം ഒക്റ്റോബർ 15 നകം തുറന്നു നൽകും

പാലക്കാട് സംരക്ഷണ കേന്ദ്രത്തിൽ നിന്ന് 2 അതിജീവിതമാരെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലീസ്

മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം