മാണി സി. കാപ്പൻ

 
Kerala

അയോഗ്യനാക്കണമെന്ന് ഹർജി; തെരഞ്ഞെടുപ്പ് കമ്മിഷനും മാണി സി. കാപ്പനും ഹൈക്കോടതി നോട്ടീസ്

സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

Namitha Mohanan

കൊച്ചി: ചെക്ക് കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട പാല എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസയച്ച് ഹൈക്കോടതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും മാണി സി. കാപ്പനുമാണ് കോടതി നോട്ടീസ്. സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ദിനേശ് മേനോന്‍റെ പരാതിയിൽ മുംബൈ ബോറിവാലി മജിസ്ട്രേറ്റ് കോടതിയാണ് കാപ്പന് ഒരു വർഷം തടവും പിഴയും ശിക്ഷവിധിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് മാണി സി. കാപ്പനെതിരായ പരാതി. നാലു കേസുകളിലായി 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി ഉത്തരവ്.

'നിയമവിരുദ്ധം'; വി.ഡി. സതീശന്‍റെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ, ഇന്ത്യയിൽ കാണാനാവില്ല

കേദാർനാഥിൽ മണ്ണിടിച്ചിൽ; തീർഥാടകൻ മരിച്ചു

വനിതാ പൊലീസിനെ ആക്രമിച്ചു; പീഡനകേസ് പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ്

ബിരിയാണി പാചകം ചെയ്യുന്ന ഗണപതിയുടെ ചിത്രം പരസ്യത്തിൽ; ഹോട്ടൽ ഉടമ അറസ്റ്റിൽ

അപൂർവ രോഗത്തെ അതിജീവിച്ച് വികാരനിർഭരമായ തിരിച്ചുവരവുമായി ടൈറ്റാനിക് ഗായിക സെലിൻ ഡിയോൺ