ആർ‌. സുഗതൻ

 

file image

Kerala

കാപ്പ കേസ് റദ്ദാക്കി ഹൈക്കോടതി; ആർ. സുഗതന് ജാമ്യം

കോടതി നടപടികൾ പൂർത്തിയായാൽ സുഗതന് പുറത്തിറങ്ങാം

Namitha Mohanan

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ബിജെപി കൗൺസിലർ ആർ. സുഗതന് ആശ്വാസം. സുഗതനെതിരേ ചുമത്തിയ കാപ്പ കേസ് ഹൈക്കോടതി റദ്ദാക്കി. സുഗതന്‍റെ കരുതൽ തടങ്കൽ അസാധുവാക്കിയ കോടതി സുഗതന് ജാമ്യം അനുവദിച്ചു.

ഭാര്യ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി. സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ കാപ്പ ചുമത്തുന്നതു സംബന്ധിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്ന് ഭാര്യ ചൂണ്ടിക്കാട്ടിയതോടെയാണ് ഹൈക്കോടതി നടപടി. ഇതോടെ സുഗതന് പുറത്തിറങ്ങാം.