കെ.സി. വേണുഗോപാൽ

 
Kerala

കെസി ഇടപെട്ടു; കേരളത്തിന് വൈദ‍്യുതി നൽകാൻ ഹിമാചൽ പ്രദേശ്

250 മെഗാവാട്ട് വൈദ‍്യുതിയാണ് ഹിമാചൽ പ്രദേശ് കേരളത്തിന് നൽകുക

Aswin AM

ന‍്യൂഡൽഹി: കെ.സി. വേണുഗോപാൽ എംപിയുടെ ഇടപെടലിൽ കേരളത്തിന് വൈദ‍്യുതി നൽകാൻ ഹിമാചൽ പ്രദേശ്. 250 മെഗാവാട്ട് വൈദ‍്യുതിയാണ് ഹിമാചൽ പ്രദേശ് കേരളത്തിന് നൽകുക. കടുത്ത വൈദ‍്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഇത് നേരിയ ആശ്വാസമാകും. ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ വൈദ‍്യുതി വിതരണമടക്കമുള്ള നടപടികളിൽ ചർച്ച നടത്തി.

ഇതിനോടകം കർണാടക, തമിഴ്നാട്, ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് ഹിമാചൽ പ്രദേശ് വൈദ‍്യുതി നൽകുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് സെപ്റ്റംബർ 15നും വൈദ‍്യുതി നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. എന്നാൽ പവർകട്ട് എന്ന് അവസാനിക്കുമെന്ന് പറയാൻ സാധിക്കില്ലെന്നാണ് വൈദ‍്യുതി മന്ത്രി സണ്ണി ജോസഫ് പറയുന്നത്. നേരത്തെ 30 രൂപ നിരക്കിൽ വൈദ‍്യുതി വാങ്ങാനുള്ള നീക്കം കെഎസ്ഇബി ഉപേക്ഷിച്ചിരുന്നു.

ഭാവിയിൽ ജനങ്ങൾക്ക് വലിയ ബാധ‍്യതയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. നിലവിൽ കേന്ദ്ര പൂളിൽ നിന്നും 150 മെഗാവാട്ട് വൈദ‍്യുതി സംസ്ഥാനത്തിന് അധികമായി അനുവദിച്ചിട്ടുണ്ടെങ്കിലും വൈദ‍്യുതി പ്രതിസന്ധി പരിഹരിക്കാൻ ഇത് മതിയാകില്ലെന്നാണ് വിലയിരുത്തൽ. ബദൽ മാർഗങ്ങൾ കണ്ടെത്താത്ത പക്ഷം വലിയ പ്രതിസന്ധിയാകും സംസ്ഥാനം നേരിടുക.

സെപ്റ്റംബർ 15നും വൈദ‍്യുതി നിയന്ത്രണമുണ്ടാകും; മുന്നറിയിപ്പുമായി കെഎസ്ഇബി

അങ്കമാലിയിൽ ട്രാഫിക് പരിഷ്കാരം: മൂന്ന് ദിവസം ട്രയൽ റൺ

അയോധ്യ രാമക്ഷേത്ര സിഇഒ നിയമനത്തെച്ചൊല്ലി വിവാദം; അഭിമുഖത്തിന് ഹാജരാകാത്ത ആളെ സിഇഒയായി നിയമിച്ചെന്ന് ആരോപണം

ഏകദിനത്തിൽ ഏറ്റവും കൂടുതൽ കാലം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം; സച്ചിന്‍റെ റെക്കോഡ് തകർത്ത് സിംബാബ്‌വെൻ താരം

ചെക്ക് കേസ്; രണ്ട് കോടി അടയ്ക്കാൻ രാജ്പാൽ യാദവിന് അവസാനമായി രണ്ടാഴ്ചത്തെ സമയം നൽകി സുപ്രീം കോടതി