മൂന്ന് ജില്ലകളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി

 
Kerala

മൂന്ന് ജില്ലകളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി

കനത്ത മഴയെ തുടർന്ന് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്

Sarath Nath MS

കോട്ടയം: പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അതേസമയം സ്കൂളുകൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്താം.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്.

പ്രൊഫഷണൽ കോളെജുകൾക്ക് അടക്കം അവധി ബാധകമായിരിക്കും. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്ര സ്പോൺസർ ചെയ്തത് ചിപ്സൺ; 9 മണിക്കൂറിന് ചെലവാക്കിയത് 19.88 ലക്ഷം രൂപ

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ അച്ഛനും മകനും അടക്കം 3 പേർ മുങ്ങിമരിച്ചു

ഡൽഹി സർവകലാശാല വിദ‍്യാർഥിനികൾക്കെതിരേ ലൈംഗികാതിക്രമവും അശ്ലീല പരാമർശവും; 4 പേർക്കെതിരേ കേസ്

കറ്റാനം സ്‌കൂളിലെ പ്രതിസന്ധി: സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍

2032ലെ ലോക റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയാകാൻ പുനെ