കവിത
കോഴിക്കോട്: ബാങ്ക് ജീവനക്കാർ വീട് ജപ്തി ചെയ്യുമെന്ന് അറിഞ്ഞതിനു പിന്നാലെ വീട്ടമ്മ ജീവനൊടുക്കി. കൂത്താളി കൂയോടൻകണ്ടി ബാബുവിന്റെ ഭാര്യ കവിതയാണ് (42) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്കായിരുന്നു സംഭവം. ജപ്തി നടപടികൾക്കായി എത്തുമെന്ന് ബാങ്ക് വീട്ടുകാരെ അറിയിച്ചിരുന്നു. 12 മണിയോടെ വീട്ടിലെത്തിയ ജീവനക്കാർ നടപടികൾ ആരംഭിച്ചു.
വീടിന്റെ വാതിൽ തുറക്കാഞ്ഞതിനെത്തുടർന്ന് സംശയം തോന്നിയ ജീവനക്കാർ തെരച്ചിൽ നടത്തിയപ്പോൾ വീടിനു പിന്നിലെ പഴയ വീട്ടിൽ കവിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വടകരയിലെ പെയിന്റ് കടയിലെ തൊഴിലാളിയാണ് ഭർത്താവ് ബാബു. രണ്ടു മക്കളുണ്ട്.
പുതിയ വീട് നിർമിക്കുന്നതിനായി അഞ്ച് വർഷം മുൻപ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന ഇവർ 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. അടവ് മുടങ്ങിയതോടെ കുടിശിക 50 ലക്ഷത്തോളം രൂപയായി. ചർച്ചയ്ക്കൊടുവിൽ 35 ലക്ഷം രൂപ തിരിച്ചടച്ചാൽ മതിയെന്ന് ബാങ്ക് സമ്മതിച്ചുവെങ്കിലും ഈ പണവും തിരിച്ചടയ്ക്കാൻ കുടുംബത്തിന് സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ജപ്തിയിലേക്ക് കടന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)