വെള്ളാപ്പള്ളി നടേശൻ

 

file photo

Kerala

മാധ‍്യമപ്രവർത്തകനെതിരേ വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരേ കേസ്

മനുഷ‍്യാവകാശ കമ്മിഷനാണ് കേസെടുത്തത്

Aswin AM

കോഴിക്കോട്: മാധ‍്യമ പ്രവർത്തകനെതിരേ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ മനുഷ‍്യാവകാശ കമ്മിഷൻ കേസെടുത്തു.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.പി. ദുൽകിഫിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയിൽ കേസെടുത്ത വിവരം കഴിഞ്ഞ ദിവസമാണ് കമ്മിഷൻ അറിയിച്ചത്.

മലപ്പുറം പരാമർശത്തെ പറ്റിയുള്ള ചോദ‍്യത്തിന് മാധ‍്യമപ്രവർത്തകരോട് പ്രകോപിതനായതിൽ വിശദീകരണം നൽകുന്നതിനിടെ തീവ്രവാദിയെന്ന് വിളിക്കുകയായിരുന്നു വെള്ളാപ്പള്ളി. എന്നാൽ താൻ മത തീവ്രവാദിയെന്ന് വിളിച്ചിട്ടില്ലെന്നും തീവ്രമായി സംസാരിക്കുന്നവൻ തീവ്രവാദിയെന്നാണ് പറഞ്ഞതെന്നും പിന്നീട് വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ