മന്ത്രവാദത്തിന് വഴങ്ങിയില്ല; കൊല്ലത്ത് ഭാര്യയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻ കറിയൊഴിച്ചു

 

representative image

Kerala

മന്ത്രവാദത്തിന് വഴങ്ങിയില്ല; കൊല്ലത്ത് ഭാര്യയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻ കറിയൊഴിച്ചു

രോഗം മാറാത്തതിനെ തുടർന്ന് രജീല‍യും സജീറും ചേർന്ന് ഒരു മന്ത്രിവാദിയെ സമീപിച്ചിരുന്നു

Namitha Mohanan

കൊല്ലം: മന്ത്രവാദത്തിന് വഴങ്ങാത്ത ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറിയൊഴിച്ച ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. കൊല്ലം ചടയമംഗലം സ്വദേശി സജീറാണ് അറസ്റ്റിലായത്. ഭാര്യ രാജിലയ്ക്ക് മുഖത്തും കഴുത്തിനും ഗുരുതരമായ പരുക്കേറ്റത്.

രോഗം മാറാത്തതിനെ തുടർന്ന് രജീല‍യും സജീറും ചേർന്ന് ഒരു മന്ത്രിവാദിയെ സമീപിച്ചിരുന്നു. ചില മന്ത്രിവാദപരമായ കാര്യങ്ങൾ വീട്ടിൽ വച്ച് ചെയ്യാൻ മന്ത്രിവാദി ആവശ്യപ്പെടുകയായിരുന്നു. മുഖത്ത് ഭസ്മം തേയ്ക്കുക, മുടി അഴിച്ചിടുക എന്നിവയാണ് രജീലയോട് നിർദേശിച്ചിരുന്നത്.

എന്നാൽ ഈ മന്ത്രവാദം കൊണ്ട് കാര്യമില്ലെന്ന് പറഞ്ഞ് രജീല ഇതിന് വിസമ്മതിക്കുകയായിരുന്നു. പിന്നാലെ പ്രകോപിതനായ സജീർ തിളച്ച മീൻകറി മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. രജീലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് ഭർത്താവിനെ അറസ്റ്റു ചെയ്തത്.

മുട്ടുമടക്കിയതിൽ അമർഷം; പരാതിയുടെ കെട്ടഴിച്ച് ശിവൻകുട്ടി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ

റിപ്പോർട്ടർ ചാനലിനെതിരേ നിയമ നടപടിയുമായി ബിജെപിയും

ലൂവ്ര് മ‍്യൂസിയത്തിലെ കവർച്ച; 5 പ്രതികൾ പിടിയിൽ

അതിർത്തിയിൽ ഇന്ത്യയുടെ 'ത്രിശൂൽ'; പാക്കിസ്ഥാന് നെഞ്ചിടിപ്പ്