Kerala

വയനാട്ടിലെ കുഞ്ഞുങ്ങൾക്ക് മുലപ്പാലൂട്ടാൻ തയാറായി ഇടുക്കിയിലെ 'അമ്മ'

മക്കൾക്കൊപ്പം വയനാട്ടിലേക്ക് തിരിച്ചുവെന്നും ഇവർ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

നീതു ചന്ദ്രൻ

ഇടുക്കി: വയനാട്ടിലെ ഉരുൾപൊട്ടലിൽ അനാഥരായ പിഞ്ചു കുഞ്ഞുങ്ങൾക്ക് മുലപ്പാലൂട്ടാൻ തയാറായി ഇടുക്കി സ്വദേശി . രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ ഭാവനയാണ് അനാഥരായ കുഞ്ഞുങ്ങൾക്ക് പാലൂട്ടാൻ തയാറാണെന്ന് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം കാണിച്ച് ബന്ധപ്പെടേണ്ട നമ്പർ സഹിതം ഇവർ സമൂഹമാധ്യമത്തിൽ പങ്കു വച്ചിട്ടുണ്ട്. ഇവരുടെ ഇളയ കുഞ്ഞിന് നാലു മാസമാണ് പ്രായം.

ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുരുന്നുകളെ കുറിച്ച് അറിഞ്ഞപ്പോഴാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ഭർത്താവ് സജിൻ പൂർണ പിന്തുണ നൽകിയെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും മക്കൾക്കൊപ്പം വയനാട്ടിലേക്ക് തിരിച്ചുവെന്നും ഇവർ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

ഇവർക്കു പുറമേ നിരവധി പേർ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ എത്തിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. കുട്ടികളെ സംരക്ഷിക്കാൻ തയാറാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ സന്നദ്ധപ്രവർത്തകരെ അറിയിക്കുന്നവരും നിരവധിയാണ്.

മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളില്ലാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാനാവില്ല, പുതിയ നിബന്ധനയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

കള്ളാടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം, നിർമാണ കമ്പനി തന്നെ നഷ്ടപരിഹാരം നൽകുമെന്ന് ടി. സിദ്ദിഖ്

ഇനിയില്ല സംഗീതമാധുര്യം, അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട

നെഹ്റു ട്രോഫി വള്ളം കളി; സമ്മാനതുക വർധിപ്പിച്ചു, ഒന്നാം സമ്മാനം 25 ലക്ഷം

ആറു മാസമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി, അച്ഛന്‍റെ പരാതിയിൽ ഡോക്‌ടർക്കെതിരേ കേസ്