സി.വി. വർഗീസ്  
Kerala

അനധികൃത ഖനനം: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരേ അന്വേഷണം

പേര് വെളിപ്പെടുത്താത്ത പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസ്

Namitha Mohanan

തൊടുപുഴ: അനധികൃത ഖനനം നടത്തിയെന്ന പരാതിയിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കും മകനും മരുമകനുമെതിരേ അന്വേഷണത്തിന് ഉത്തരവ്. പേരു വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസ്.

ഉടുമ്പൻചോല താലൂക്കിലെ വിവിധ വില്ലേജ് പരിധിയിലായി വർഗീസും മകനും മരുമകനും ചേർന്ന് അനധികൃതമായി പാറപൊട്ടിക്കലും മണ്ണ് കടത്തലും നടത്തുന്നുണ്ടെന്നാരോപിച്ച് കലക്റ്റർക്കാണ് പരാതി നൽകിയത്.

തുടർന്ന് പരാതി അന്വേഷിക്കാൻ കലക്റ്റർ തഹസിൽദാർമാർക്കും തഹസില്‍ദാർമാർ അതാത് വില്ലേജ് ഓഫിസർമാർക്കും നിർദേശം നൽകുകയായിരുന്നു. സിപിഎം ജില്ലാ സമ്മേളനം നടക്കുമ്പോഴും വർഗീസിനെതിരെ അനധികൃത ഖനന ആരോപണങ്ങൾ ഉയർന്നിരുന്നു.

സിനിമാ മേഖലയിലും ഈ സർക്കാരിന്‍റേതായ സിഗ്നേച്ചർ ഉണ്ടാകുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷ നൽകുന്നു; കുറിപ്പുമായി വിനയൻ

സ്വർണപ്പണയ വായ്പകൾ എഴുതിത്തള്ളുന്ന പദ്ധതി തിരിച്ചെത്തിക്കും; ശ്രദ്ധയിൽ പെടുത്തുമെന്ന് ടിവികെ മന്ത്രി

'ആലിന്‍റെ ചിരി കുഞ്ഞുങ്ങളുടെ ഹൃദയം നിറയ്ക്കട്ടേ', പ്രായം കുറഞ്ഞ അവയവ ദാതാവിന്‍റെ മുഖവുമായി സപ്ലൈകോയുടെ നോട്ട്ബുക്കുകൾ

'അമ്മ'യുടെ കുടുംബയോഗത്തിന് ദല്ലാൾ നന്ദകുമാർ പ്രസിഡന്‍റാ‍യ ക്ഷേത്രം വക 75 ലക്ഷം സ്പോൺസർഷിപ്പ്; വിവാദ കരാർ പുറത്ത്

അട്ടപ്പാടി മധു വധക്കേസ്; 12 പ്രതികൾ‌ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി