ഐ.എം. വിജയന്‍

 
Kerala

''നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല''; രാജ‍്യസഭാംഗത്വം ലഭിച്ചാൽ സ്വീകരിക്കുമെന്ന് ഐ.എം. വിജയൻ

പ്രധാനമന്ത്രിയുടെ ദൂതൻ തന്നെ കണ്ടിരുന്നതായും കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്നെ നേരിട്ട് വിളിച്ചിരുന്നതായും ഐ.എം. വിജയൻ പറഞ്ഞു.

Aswin AM

തൃശൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ‌ മത്സരിക്കാനില്ലെന്ന് മുൻ ഇന്ത‍്യൻ ഫുട്ബോൾ താരം ഐ.എം. വിജയൻ. എന്നാൽ രാജ‍്യസഭാംഗത്വം നൽകുകയാണെങ്കിൽ സ്വീകരിക്കുമെന്ന് അദ്ദേഹം വ‍്യക്തമാക്കി. പ്രധാനമന്ത്രിയുടെ ദൂതൻ തന്നെ കണ്ടിരുന്നതായും കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്നെ നേരിട്ട് വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാൽ സജീവ രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ ഇല്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. ഒരിക്കലും വിളിക്കാത്തവർ പോലും തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് തന്നോട് ആവശ‍്യപ്പെട്ടെന്നും നിലവിൽ ലഭിക്കുന്ന സ്നേഹം തുടർന്നും ലഭിക്കണമെന്നാണ് ആഗ്രഹമെന്നും ഐ.എം. വിജയൻ‌ പറഞ്ഞു.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മഴ മുടക്കി

ഇൻഫ്ലുവൻസർ നിധി ജീവനൊടുക്കി; കോൾ റെക്കോഡ് പരിശോധിക്കുമെന്ന് പൊലീസ്

അമ്മ സംഘടനയിലെ പ്രശ്നം തീർക്കാൻ വേണ്ടി മാത്രം പ്രത്യേക കോടതി വേണ്ടിവരുമല്ലോ? ലക്ഷ്മിപ്രിയയുടെ ഹർജിയിൽ ഹൈക്കോടതി

മാധ്യമ പ്രവർത്തകർ തിക്കും തിരക്കും കൂട്ടുന്നു; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സുരക്ഷ കൂട്ടും

പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി; സസ്പെൻഷന് പിന്നാലെ കണ്ടക്റ്റർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു