തൊടുപുഴയിൽ പി.ജെ. ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ്; സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കേരളകോൺഗ്രസ്

 
Kerala

തൊടുപുഴയിൽ പി.ജെ. ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ്; സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കേരളകോൺഗ്രസ്

5 പുതുമുഖങ്ങൾ പട്ടികയിൽ ഇടംപിടിച്ചു

Jisha P.O.

തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള കേരള കോൺഗ്രസിന്‍റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 8 പേരെയാണ് പ്രഖ്യാപിച്ചത്. തൊടുപുഴയിൽ പി.ജെ. ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ് മത്സരിക്കും. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

ആരോഗ്യപരമായ കാരണങ്ങളാൽ മത്സരിക്കുന്നില്ലെന്നും പകരം മകൻ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാർഥി പട്ടിക

  1. തൊടുപുഴ - അപു ജോൺ ജോസഫ്

  2. കോതമംഗലം -ഷിബു തെക്കുംപുറം

  3. ഇരിങ്ങാലക്കുട -തോമസ് ഉണ്ണിയാടൻ

  4. കടുത്തുരുത്തി -മോൻസ് ജോസഫ്

  5. ചങ്ങനാശേരി -വിനു ജോബ്

  6. തിരുവല്ല - വർഗീസ് മാമൻ

  7. കുട്ടനാട് -റെജി ചെറിയാൻ

  8. കാഞ്ഞങ്ങാട് -ഷൈജി ഓട്ടപ്പള്ളിയിൽ

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി