വി.ഡി. സതീശൻ
file image
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. പെൻഷൻ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് ധവളപത്രത്തിൽ ശുപാർശകളൊന്നും നൽകിയിട്ടില്ല.
വിവിധ വിഭാഗങ്ങളിൽപ്പെടുന്ന ജീവനക്കാരുടെ പെൻഷൻ പ്രായം പരസ്പരം താരതമ്യം ചെയ്യില്ല. സംസ്ഥാനത്തിന്‍റെ സാമൂഹിക-സാമ്പത്തിക സാഹചര്യം പരിഗണിച്ചായിരിക്കും പെൻഷൻ പ്രായം സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുകയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
അതേസമയം, എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ തീരുമാനമെടുത്തതായി പാർലമെന്‍ററി കാര്യമന്ത്രി സണ്ണി ജോസഫ്. കാര്യോപദേശക സമിതിയിൽ വിഷയം ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ഹോസ്റ്റൽ താക്കോൽ കൈമാറ്റ വേദിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഇക്കാര്യം പറയുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാനും സർക്കാർ തീരുമാനിച്ചിരുന്നു.