ഇൻഡക്ഷൻ സ്റ്റൗ കിട്ടാനില്ല; ഓൺലൈനിൽ സ്റ്റോക്ക് തീർന്നു

 
Kerala

ഇന്ധന ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗ കിട്ടാനില്ല; ഓൺലൈനിൽ സ്റ്റോക്ക് തീർന്നു

ഇന്ത്യയിൽ പാചക വാതക പ്രതിസന്ധി രൂക്ഷം

Jisha P.O.

കൊച്ചി: ഇറാൻ യുദ്ധത്തെ തുടർന്ന് മിഡിൽ ഈസ്റ്റിലുണ്ടായ പ്രശ്നം ആഗോളതലത്തിലെ എണ്ണ, പ്രകൃതി വാതക വിതരണത്തെ ബാധിച്ചതോടെ ഇന്ത്യയിൽ പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നു. എൽപിജി സിലിണ്ടറുകൾക്ക് വില കുതിച്ച് ഉയർന്നതും വിതരണത്തിലെ അനിശ്ചിതത്വവും മൂലം ജനങ്ങൾ പരിഭ്രാന്തരായി തെരുവിൽ ഇറങ്ങുന്ന സ്ഥിതിയാണ് ഉള്ളത്. ഗ്യാസ് വിതരണം വൈകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇലക്‌ട്രിക് കുക്കറുകളും ഇൻഡക്ഷൻ സ്റ്റൗവുകളെയും ആശ്രയിക്കുകയാണ് ജനങ്ങൾ.

ഇതോടെ ഇവയ്ക്ക് വിപണിയിൽ ക്ഷാമം നേരിട്ട് തുടങ്ങി. പല കടങ്ങളിലും ഇൻഡക്ഷകൻ സ്റ്റൗവ് കിട്ടാത്ത സ്ഥിതിയാണ് ഉള്ളത്. ഡൽഹി, മുംബൈ, ബംഗലുരൂ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിൽ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ സ്റ്റൗകൾ പൂർണമായും വിറ്റുതീർന്നതായി പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

അതുപോലെ തന്നെ ഇൻഡക്ഷനിൽ ഉപയോഗിക്കുന്ന പാത്രങ്ങൾക്ക് വൻ ഡിമാന്‍റാണ് അനുഭവപ്പെടുന്നത്. വാണിജ്യ സിലിണ്ടറുകളുടെ നിയന്ത്രണം മൂലം ബംഗലുരൂ, ഡൽഹി പോലുള്ള നഗരങ്ങളിൽ പല വഴിയോര ഹോട്ടലുകൾ അടച്ചുപൂട്ടി.

ബ്രിക്സ് ഉച്ചകോടി; മോദി ഒരുക്കിയ അത്താഴവിരുന്ന് ഒഴിവാക്കി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്

ബലാത്സംഗകേസ് പ്രതിയായ വിവാദ ആൾദൈവത്തിന്‍റെ പരസ്യം ഒന്നാം പേജിൽ; ഖേദം പ്രകടിപ്പിച്ച് പത്രം

ശബരിമല തീർഥാടനം; പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

തെറ്റുതിരുത്തൽ ചർച്ചയ്ക്ക് മുമ്പ് ടിപി വധത്തിലെ തെറ്റ് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ സിപിഎമ്മിന്? കെ.കെ. രമ

മുൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത വ്യക്തി