U Pratibha| Irshad

 
Kerala

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്റ്ററോട് റിപ്പോര്‍ട്ട് തേടിയിരുന്നു

Namitha Mohanan

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംഎൽഎയുമായ യു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് മുന്‍ നേതാവും യുഡിഎഫ് കൺവീനറുമായ ഇര്‍ഷാദിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം. ജില്ലാ കലക്റ്ററാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്റ്ററോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതേ തുടർന്നാണ് നിർദേശം.

സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തല്‍, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അടിസ്ഥാന രഹിതമായ പ്രസ്താവന നടത്തല്‍, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധത്തില്‍ തെറ്റായ പ്രസ്താവന, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം. അധിക്ഷേപ പരാമര്‍ശത്തിനെതിരേ പ്രതിഭയും മഹിളാ അസോസിയേഷനും പൊലീസിന് പരാതി നല്‍കിയിരുന്നു.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

അമെരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാണശാല അയോവയിൽ വരുന്നു; സ്ഥാപിക്കുന്നത് എസ്സാർ ഗ്രൂപ്പ്

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം