വിനായകൻ

 
Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; നടൻ വിനായകനെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ വ്യാഴാഴ്ചയാണ് ആലപ്പുഴ മാവേലിക്കര പൊലീസ് നടൻ വിനായകനെതിരേ കേസെടുത്തത്

Namitha Mohanan

ആലപ്പുഴ: നടൻ വിനായകനെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ തുടർനടപടികൾ വേഗത്തിലാക്കാൻ ഒരുങ്ങി പൊലീസ്. അടുത്തയാഴ്ച തന്നെ വിനായകനെ നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ വ്യാഴാഴ്ചയാണ് ആലപ്പുഴ മാവേലിക്കര പൊലീസ് നടൻ വിനായകനെതിരേ കേസെടുത്തത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആലപ്പുഴയിൽ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്‍റെ സിറ്റിങ്ങിൽ കമ്മിഷനാണ് കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്.

ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസ്. പരാതിക്കാരന്‍റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് ബാലാവകാശ കമ്മിഷനെ സമീപിച്ചത്.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി