സ്കുളിലെ സ്റ്റാഫ് മുറിയിൽ സിസിടിവി ക്യാമറ: ഡിപിഐ ക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് 
Kerala

ഇന്‍റർനെറ്റ് ബിൽ അടച്ചില്ല; റോഡിലെ എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചു

2023 ഏപ്രിലിലാണ് റോഡുകളിൽ എഐ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുന്ന പദ്ധതിക്ക് തുടക്കമായത്.

MV Desk

തിരുവനന്തപുരം: ഇന്‍റർനെറ്റ് സേവനം നിലച്ചതിനെത്തുടർന്ന് സംസ്ഥാനത്തെ എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചതായി റിപ്പോർട്ട്. കെൽട്രോണിന് പദ്ധതിയുടെ ചുമതല. സേവന ദാതാക്കളായ ജിയോക്ക് വൻതുക കുടിശിക ‌വരുത്തിയതോടെ ഇന്‍റർനെറ്റ് സേവനം തടസപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

ഇതോടെ നിയമലംഘനങ്ങൾ പിഴ ഏർപ്പെടുത്താൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. 2023 ഏപ്രിലിലാണ് റോഡുകളിൽ എഐ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുന്ന പദ്ധതിക്ക് തുടക്കമായത്.

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി 235 കോടി രൂപ ചെലവിട്ടാണ് ക്യാമറകൾ സ്ഥാപിച്ചിരുന്നത്. 800 മീറ്റർ ദൂരപരിധിക്കുള്ളിൽ നിയമലംഘനം കണ്ടെത്താൻ കഴിയുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. സംസ്ഥാനത്താകമാനം 726 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം