ഷുക്കൂര്‍ സ്വലാഹി | കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ

 
Kerala

"സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുതെന്ന് ഇസ്ലാം പറയുന്നില്ല"; കാന്തപുരത്തിന്‍റെ വിവാദ പ്രസ്താവന തള്ളി ഐഎസ്എം

"സംഘടന നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് ശ്രമം നടക്കുന്നത്. നിലപാട് തിരുത്താതെ സ്ത്രീകളെ പരിഗണിക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല"

Namitha Mohanan

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ മുജാഹിദ് വിദ്യാര്‍ഥി സംഘടനയായ ഐഎസ്എമ്മിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി. പ്രസ്താവന കാന്തപുരം തിരുത്തണമെന്നാണ് ഷുക്കൂര്‍ ആവശ്യം.

സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുതെന്ന് ഇസ്ലാം പറയുന്നില്ലെന്നും കാന്തപുരം വിഭാഗം പുലര്‍ത്തുന്ന സങ്കുചിത നിലപാടുകളുടെ തുടര്‍ച്ചയാണ് ഈ പ്രസ്താവനയെന്നും അദ്ദേഹം പ്രതികരിച്ചു. സംഘടന നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് ശ്രമം നടക്കുന്നതെന്നും നിലപാട് തിരുത്താതെ സ്ത്രീകളെ പരിഗണിക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാം. തിരുത്തേണ്ടത് കാന്തപുരമാണ്. മുസ്‌ലിം ലീഗ് കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ നിലപാടിനൊപ്പമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി

പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണം; കേരളത്തിന് കേന്ദ്ര സർക്കാർ കത്തയച്ചേക്കും

ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്ര ആർ‌എസ്എസിന്‍റെ രാഷ്ട്രീയ പദ്ധതി, കേരളത്തിലുണ്ടായിരുന്നത് ചതയ ദിന ഘോഷയാത്ര മാത്രം; പി. ജയരാജൻ

സംസ്ഥാന സ്കൂൾ കായികമേള ഒക്റ്റോബർ 24 മുതൽ 29 വരെ കോഴിക്കോട്ട് നടക്കും

ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നു, പ്രതി പാതിരാത്രി ഇറങ്ങിപ്പോയി

"ആത്മീയ ചര്‍ച്ചകളെ വിവാദമാക്കാനുള്ള ശ്രമം നടക്കുന്നു, ജാഗ്രത വേണം"; പ്രതികരണവുമായി കാന്തപുരം