Kerala

ജയന്തി ഇനി അജിത്തിന് സ്വന്തം

എറണാകുളം ശ്രീ. ശിവ ക്ഷേത്രത്തിൽ വച്ച് അജിത്ത് ജയന്തിക്ക് വരണമാല്യം ചാർത്തി

MV Desk

കൊച്ചി : കൊച്ചിൻ കോർപറേഷന്‍റെ ശിശു സംരക്ഷണ സ്ഥാപനമായ സ്നേഹഭവൻ ഡോൺ ബോസ്കോയിൽ വളർന്ന് വന്ന അജിത്തിന് ജയന്തി ജീവിത പങ്കാളിയായി. എറണാകുളം ശ്രീ. ശിവ ക്ഷേത്രത്തിൽ വച്ച് അജിത്ത് ജയന്തിക്ക് വരണമാല്യം ചാർത്തി.  വളരെ ചെറുപ്പത്തിലെ സ്നേഹഭവനിലെത്തിയതാണ് അജിത്ത്.  ഇപ്പോൾ  കൊച്ചിയിൽ ഹെവി വാഹനങ്ങളുടെ ഡ്രൈവറായി ജോലി ചെയ്യുന്നു. വധു ജയന്തിയും അനാഥാലയത്തിലാണ് വളർന്നത്.

വയനാട്ടിൽ സിസ്റ്റേഴ്സ് നടത്തിവരുന്ന സ്ഥാപനത്തിൽ വളർന്ന ജയന്തി ഇപ്പോൾ മൈസൂരിൽ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നു. വിവാഹ ചടങ്ങിൽ കൊച്ചി നഗരസഭാദ്ധ്യക്ഷൻ. എം. അനിൽകുമാർ നേതൃത്വം നൽകി. എം എൽ എ ശ്രീ. കെ. ജെ മാക്സി മുഖ്യാതിഥി ആയിരുന്നു. കൗൺസിലർമാരായ വി. എ. ശ്രീജിത്ത്, ശ്രീമതി. ഷീബ ലാൽ ,  സോണി, ഫാ. പി. ഡി. തോമസ്, ഫാ. സി. എം ജോസഫ്, ഫാ. സെബാസ്റ്റ്യൻ തുടങ്ങി നിരവധി പേർ  ചടങ്ങിൽ  പങ്കെടുത്തു

ഇംഗ്ലണ്ടിനെ തകർത്ത് മരിസാനെ കാപ്പ്; ദക്ഷിണാഫ്രിക്ക ഫൈനലിൽ

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടി; സിപിഐയെ മുഖ‍്യമന്ത്രി പറ്റിച്ചെന്ന് സതീശൻ

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ